സൗരോർജ പാനൽ, പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കൽ, കോവിഡ് മൂന്നാം തരംഗ പ്രതിരോധ പരിശീലനം തുടങ്ങി വിവിധ പദ്ധതികളുടെ ഉദ്ഘാടനം
കോവിഡ് മൂന്നാം തരംഗ ഊർജ്ജിത പ്രതിരോധ പരിശീലന പരിപാടിയുടെ ഉദ്ഘാടനവും, പേരൂർക്കട ജില്ലാ ആശുപ്രതിയിൽ എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ സി.എസ്.ആർ. ഫണ്ടുപയോഗിച്ച് നിർമ്മിച്ചു നൽകുന്ന 1000 എൽ. പി. എം. കപ്പാസിറ്റിയുള്ള ഓക്സിജൻ പ്ലാന്റിന്റെ ധാരണാപത്രം ഏറ്റുവാങ്ങലും, ജില്ലാ പഞ്ചായത്തിലും അനുബന്ധ സ്ഥാപനങ്ങളിലും, ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം ഇൻകെൽ ലിമിറ്റഡ് സ്ഥാപിച്ചിട്ടുള്ള 506 കിലോ വാട്ട് സൗരോർജ്ജ പ്ലാന്റുകളുടെ പ്രവർത്തനോദ്ഘാടനവും ജൂൺ 15 ചൊവ്വാഴ്ച്ച 3 മണിക്ക് ജില്ലാ പഞ്ചായത്ത് ഇ.എം.എസ്. സ്മാരക ഹാളിൽ ബഹു. തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം. വി. ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു.