സാഫല്യം ഭിന്നശേഷി വയോജന പരിപാലന കേന്ദ്രത്തിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

സാഫല്യം ഭിന്നശേഷി വയോജന പരിപാലന കേന്ദ്രത്തിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

⭕കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷനും, തിരുവനന്തപുരം ജില്ലാ പഞ്ചായത്തും, സ്‌നേഹം മെഡിക്കല്‍ പാലിയേറ്റീവ് സര്‍വ്വീസ് സൊസൈറ്റിയും സംയുക്തമായി നടത്തി വരുന്ന കൊറ്റാമം “സാഫല്യം” അഗതിമന്ദിരത്തിലേയ്ക്ക് അന്തേവാസികളാകാന്‍ താല്പര്യമുളള ഭിന്നശേഷിക്കാരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. നിരാലംബരും, നിര്‍ദ്ധനരും 50 വയസ്സിനു മുകളില്‍ പ്രായമുളള കിടപ്പുരോഗിയല്ലാത്തവരുമായ ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ നേരിട്ടും, ഗ്രാമപഞ്ചായത്തുകള്‍ / സന്നദ്ധ സംഘടനകള്‍ എന്നിവ മുഖേനയും സമര്‍പ്പിക്കാവുന്നതാണ്. വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അപേക്ഷകന്റെ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ മെമ്പറുടെ ശുപാര്‍ശ, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ കോപ്പി, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, കിടപ്പുരോഗി അല്ലെന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ്, അപേക്ഷന് മറ്റ് സംരക്ഷകരില്ലെന്ന വില്ലേജ് ആഫീസറുടെ സാക്ഷ്യപത്രം, എന്നിവ സഹിതം താഴെപ്പറയുന്ന വിലാസങ്ങളില്‍ ഏതിലെങ്കിലും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷനുമായോ, തിരുവനന്തപുരം ജില്ലാ പഞ്ചായത്തുമായോ ബന്ധപ്പെടാവുന്നതാണ്.

 

 

 

 മാനേജിംഗ് ഡയറക്ടർ

കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍

പൂജപ്പുര, തിരുവനന്തപുരം - 12 

ഫോണ്‍ - 0471 -2347768, 7152, 7153, 7156

 

 

 

 പ്രസിഡന്റ് / സെക്രട്ടറി

തിരു: ജില്ലാ പഞ്ചായത്ത് , പട്ടം, തിരുവനന്തപുരം

ഫോണ്‍ - 0471 – 2550750, 2440890

 

 പ്രോജക്ട് മാനേജർ 

സാഫല്യം ഭിന്നശേഷി പരിചരണ കേന്ദ്രം

കൊറ്റാമം, പാറശ്ശാല, തിരുവനന്തപുരം