ഉദ്യോഗസ്ഥ വിന്യാസം



ശ്രീ വിജയകുമാര്‍.വൈ

സെക്രട്ടറി


സെക്ഷന്‍: എ1   
കലാരഞ്ജിനി.വി
സീനിയര്‍ ക്ലാര്‍ക്ക്
 
ജില്ലാപഞ്ചായത്തിലെ എല്ലാ ചെലവുകള്‍ സംബന്ധിച്ച് ആതറൈസേഷന്‍, നടപടിക്രമം എന്നിവ ലഭ്യമാകുന്ന മുറയ്ക്ക് സാംഖ്യ സോഫ്റ്റ്വെയറില്‍ (ലോക്കല്‍) ചെലവുകള്‍  രേഖപ്പെടുത്തുകയും വൗച്ചറുകള്‍ നിയമാനുസരണം തയ്യാറാക്കി സൂക്ഷിക്കല്‍, സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പദ്ധതികളുടെ റിക്വസിഷനുകള്‍ സാംഖ്യ വെബ്ബില്‍ തയ്യാറാക്കുക, ബില്ലുകള്‍ സാംഖ്യ വെബ്ബ് പ്രകാരം ജനറേറ്റ് ചെയ്ത് ട്രഷറിയില്‍ സമര്‍പ്പിക്കുക ബില്‍ ബുക്കിന്‍റെ ചുമതല, ട്രഷറി/ബാങ്ക് റികണ്‍സിലേഷന്‍, വാര്‍ഷിക ബഡ്ജറ്റ് തയ്യാറാക്കല്‍, സാംഖ്യ വെബ്ബില്‍ പേയ്മെന്‍റ് ആയ ബില്ലുകള്‍ ലോക്കല്‍ സാംഖ്യയില്‍ പേയ്മെന്‍റ് ആക്കുക.  ക്യാഷ് ബുക്ക്, ബാങ്ക് ബുക്ക് തുടങ്ങിയവ അതാതു ദിവസം എടുത്ത് സെക്രട്ടറിയുടെ ഒപ്പ് രേഖപ്പെടുത്തി സൂക്ഷിക്കുക.  അക്കൗണ്ടുമായി  ബന്ധപ്പെട്ട് മുഴുവന്‍രജിസ്റ്ററുകളും എഴുതി സൂക്ഷിക്കല്‍.  കണക്കുകള്‍ രേഖകള്‍ തയ്യാറാക്കല്‍-ജനസേവനം കാര്യക്ഷമമാക്കല്‍ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്ത് മിനിട്സ് തയ്യാറാക്കല്‍.  ഇ1 സെക്ഷന്‍ ചുമതലക്കാരന്‍റെ അഭാവത്തില്‍ ആ സെക്ഷന്‍റെ ചുമതല വഹിക്കല്‍.   സെക്രട്ടറിയും ജില്ലാപഞ്ചായത്ത് കമ്മിറ്റിയും കാലാകാലങ്ങളില്‍ ഏല്‍പ്പിക്കുന്ന മറ്റ് ചുമതലകള്‍.


സെക്ഷന്‍: എ2  
അമ്പിളി.എല്‍
സീനിയര്‍ ക്ലാര്‍ക്ക്

ക്യാഷ്യറുടെ ചുമതല ഫ്രണ്ട് ഓഫീസില്‍ കൈപ്പറ്റുന്ന തുകകള്‍, ചെക്ക്, ഡി.ഡി എന്നിവ കൈപ്പറ്റി ബന്ധപ്പെട്ട രജിസ്റ്ററുകളില്‍ രേഖപ്പെടുത്തി ജില്ലാപഞ്ചായത്തിന്‍റെ അക്കൗണ്ടില്‍ വരവുവയ്ക്കല്‍.  ബി ഫണ്ട് അലോട്ട്മെന്‍റ് ബില്ലുകള്‍ ആകങട  വഴി തയ്യാറാക്കി നല്‍കല്‍ ഓഫീസ് ബില്ലുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് ആതറൈസേഷന്‍, നടപടിക്രമം എന്നിവ തയ്യാറാക്കി തുക അനുവദിക്കല്‍.  ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍/ചെയര്‍പേഴ്സണ്‍മാര്‍ അംഗങ്ങള്‍ എന്നിവരുടെ ഓണറെറിയം, യാത്രാബത്ത, സിറ്റിംഗ് ഫീസ് എന്നിവയുടെ ആതറൈസേഷന്‍, നടപടിക്രമം എന്നിവ തയ്യാറാക്കി നല്‍കല്‍.  ഇംപ്രസ്റ്റ് തുക ഇംപ്രസ്റ്റ് രജിസ്റ്റര്‍, ഡേ ബുക്ക്, ഫ്രണ്ട് ഓഫീസ് രസീതുകളുടെ കൗണ്ടര്‍ ഫോയില്‍, സബ്സിഡിയറി ക്യാഷ് ബുക്ക് എന്നിവയുടെ ചുമതല രജിസ്റ്ററുകള്‍ എഴുതി സൂക്ഷിക്കല്‍.  ജി.എസ്.റ്റി കണക്കാക്കി നിയമാനുസരണം തുക അടവാക്കുകയും റിട്ടേണ്‍ ഫയല്‍ ചെയ്യുകയും രജിസ്റ്റര്‍ തയ്യാറാക്കി സൂക്ഷിക്കുകയും ചെയ്യല്‍. പട്ടികവര്‍ഗ്ഗ വികസനം വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്ത് മിനിട്സ് തയ്യാറാക്കല്‍.  ഇ2 സെക്ഷന്‍ ചുമതലക്കാരന്‍റെ അഭാവത്തില്‍ ആ സെക്ഷന്‍റെ ചുമതല വഹിക്കല്‍.   സെക്രട്ടറിയും ജില്ലാപഞ്ചായത്ത് കമ്മിറ്റിയും കാലാകാലങ്ങളില്‍ ഏല്‍പ്പിക്കുന്ന മറ്റ് ചുമതലകള്‍.

സെക്ഷന്‍: ഇ1
ബിജു.വി
സീനിയര്‍ ക്ലാര്‍ക്ക്

ജീവനക്കാരുടെ/ദിവസവേതനക്കാരുടെ - ശമ്പളവും മറ്റ് ആനുകൂല്യങ്ങളു മായുള്ള മുഴുവന്‍ ജോലികളും ശമ്പള റിക്കവറി യഥാ സമയം അടവാക്കല്‍, ഇവയുമായി ബന്ധപ്പെട്ട ഫയലുകള്‍, രജിസ്റ്ററുകള്‍, സ്റ്റോക്ക് ഫയലുകള്‍ എന്നിവ സൂക്ഷിക്കല്‍, ജീവനക്കാരുടെ  ചാര്‍ജ്ജ് കൈമാറുന്നതുമായുള്ള രജിസ്റ്ററുകള്‍ തയ്യാറാക്കി സൂക്ഷിക്കല്‍ ജില്ലാപഞ്ചായത്തിലെ  ജീവനക്കാര്‍, മുന്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് ഘഇ/ചഘഇ തയ്യാറാക്കി നല്‍കല്‍, മൊബൈല്‍ ഡയാലിസിസ് യൂണിറ്റിന്‍റെ ഫയലുകള്‍, പ്രാദേശിക സാമ്പത്തിക വികസനം വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്ത് മിനിട്സ് തയ്യാറാക്കല്‍. ട്രെയിനിംഗ് സംബന്ധിച്ച ഫയല്‍ കൈകാര്യം ചെയ്യല്‍. എ1 സെക്ഷന്‍ ചുമതലക്കാരന്‍റെ അഭാവത്തില്‍ ആ സെക്ഷന്‍റെ ചുമതല വഹിക്കല്‍.   സെക്രട്ടറിയും ജില്ലാപഞ്ചായത്ത് കമ്മിറ്റിയും കാലാകാലങ്ങളില്‍ ഏല്‍പ്പിക്കുന്ന മറ്റ് ചുമതലകള്‍. വിവരാവകാശം.

സെക്ഷന്‍: ഇ2    
ബിജു.വി
സീനിയര്‍ ക്ലാര്‍ക്ക് (ഇ1)

ഇലക്ഷന്‍, പരാതി, ശുചിത്വം, മാലിന്യസംസ്കരണം, നിയമസഭാ ചോദ്യം, ഹരിതകേരളം മറ്റ് മിസലേനിയസ് ഫയലുകള്‍, രജിസ്റ്ററുകള്‍ എന്നിവ എഴുതി സൂക്ഷിക്കല്‍ മുഖ്യമന്ത്രിയുടെ /ജില്ലാകളക്ടറുടെ പരാതി പരിഹാര അദാലത്തുമായി ബന്ധപ്പെട്ട രജിസ്റ്ററുകളും ഫയലുകളും ജില്ലാപഞ്ചായത്തിന്‍റെ റെക്കോര്‍ഡ് റൂം, റഫറന്‍സ് ലൈബ്രറിയുടെ ചുമതല.  മത്സ്യബന്ധനം വര്‍ക്കിംഗ് ഗ്രൂപ്പിന്‍റെ യോഗത്തില്‍ പങ്കെടുത്ത് മിനിട്സ് തയ്യാറാക്കല്‍.  പി3 സെക്ഷന്‍ ചുമതലക്കാരന്‍റെ അഭാവത്തില്‍ ആ സെക്ഷന്‍റെ ചുമതല വഹിക്കല്‍.   സെക്രട്ടറിയും ജില്ലാപഞ്ചായത്ത് കമ്മിറ്റിയും കാലാകാലങ്ങളില്‍ ഏല്‍പ്പിക്കുന്ന മറ്റ് ചുമതലകള്‍.  ഫ്രണ്ട് ഓഫീസില്‍ നിന്നും ലഭിക്കുന്ന തപാലുകള്‍ അന്നേ ദിവസം തന്നെ ബന്ധപ്പെട്ട സെക്ഷനുകള്‍ക്ക് വിതരണം ചെയ്യേണ്ട ചുമതല,  ഓഫീസ് രജിസ്റ്ററുകള്‍, ഫാറങ്ങള്‍, സ്റ്റേഷനറി വാങ്ങല്‍, സൂക്ഷിക്കല്‍, വിതരണം, രജിസ്റ്ററുകള്‍ സൂക്ഷിക്കല്‍, രസീത് ബുക്കുകള്‍ വാങ്ങി വിട്ടുകിട്ടിയ സ്ഥാപനങ്ങള്‍ക്ക് നിയമാനുസരണം നല്‍കല്‍.

സെക്ഷന്‍: ഇ3
അപർണ
സീനിയര്‍ ക്ലാര്‍ക്ക്

 ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുക.  ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട പദ്ധതികളുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്യല്‍.  സ്നേഹം മെഡിക്കല്‍ പാലിയേറ്റീവ് സര്‍വ്വീസ് സൊസൈറ്റി, പ്രധാന്‍മന്ത്രി ഭാരതീയ ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോര്‍, ശ്മശാനം, അറവുശാല, എം.ആര്‍.എഫ്, വ്യവസായ പാര്‍ക്ക് എന്നിവയ്ക്ക് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ഫയലുകള്‍, ആരോഗ്യം വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്ത് മിനിട്സ് തയ്യാറാക്കല്‍.  ഇ7 സെക്ഷന്‍ ചുമതലക്കാരന്‍റെ അഭാവത്തില്‍ ആ സെക്ഷന്‍റെ ചുമതല വഹിക്കല്‍.   സെക്രട്ടറിയും ജില്ലാപഞ്ചായത്ത് കമ്മിറ്റിയും കാലാകാലങ്ങളില്‍ ഏല്‍പ്പിക്കുന്ന മറ്റ് ചുമതലകള്‍.

സെക്ഷന്‍: ഇ4 
സന്തോഷ്.കെ
സീനിയ‍ര്‍ ക്ലാര്‍ക്ക്

 എ.ജി, സംസ്ഥാന ഓഡിറ്റ് വകുപ്പ്, പെര്‍ഫോര്‍മന്‍സ് ഓഡിറ്റ്, സോഷ്യല്‍ ഓഡിറ്റ് മറ്റ് ഓഡിറ്റുകള്‍ എന്നിയുടെ ഫയലുകള്‍ സൂക്ഷിക്കല്‍, രജിസ്റ്ററുകള്‍ തയ്യാറാക്കല്‍, ഓഡിറ്റുമായി ബന്ധപ്പെട്ട മുഴുവന്‍ ജോലികളും വാര്‍ഷിക ഭരണ റിപ്പോര്‍ട്ട് തയ്യാറാക്കല്‍.  മൃഗസംരക്ഷണവും ക്ഷീരവികസനവും വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്ത് മിനിട്സ് തയ്യാറാക്കല്‍.  ഇ3 സെക്ഷന്‍ ചുമതലക്കാരന്‍റെ അഭാവത്തില്‍ ആ സെക്ഷന്‍റെ ചുമതല വഹിക്കല്‍.   സെക്രട്ടറിയും ജില്ലാപഞ്ചായത്ത് കമ്മിറ്റിയും കാലാകാലങ്ങളില്‍ ഏല്‍പ്പിക്കുന്ന മറ്റ് ചുമതലകള്‍.  ജില്ലാപഞ്ചായത്തുമായി ബന്ധപ്പെട്ട കോടതികേസുകള്‍, ഓബുഡ്സ്മാന്‍ മനുഷ്യാവകാശ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍ തുടങ്ങിയ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ ജോലികളും

സെക്ഷന്‍: ഇ6 
പ്രതീഷ്
സീനിയര്‍ ക്ലാര്‍ക്ക്

 ഓഫീസ് ഫര്‍ണിച്ചര്‍, ഓഫീസ് സൗകര്യങ്ങള്‍ ഒരുക്കി നല്‍കല്‍,  ഓഫീസ് അലമാര, ഡ്രോയര്‍, മറ്റു മുറികള്‍ എന്നീ മുഴുവന്‍ താക്കോലുകളുടേയും ഡ്യൂപ്ലിക്കേറ്റിന്‍റെ സൂക്ഷിപ്പു ചുമതല.  ജില്ലാപഞ്ചായത്തിന്‍റെ  പ്രമാണങ്ങള്‍, മറ്റ് റവന്യു രേഖകള്‍ എന്നിവയുടെ സൂക്ഷിപ്പ് ജില്ലാപഞ്ചായത്തിന്‍റെ പാഴ്സ്തുക്കളും ഉപയോഗ്യ ശൂന്യമായ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ലേലം ചെയ്തു നല്‍കല്‍.  പ്രൊക്വയര്‍മെന്‍റ് കമ്മിറ്റിയുടെ ചുമതല. ജില്ലാപഞ്ചായത്ത് സെക്രട്ടറിയുടെ ഉടമസ്ഥതയില്‍ ഉള്ള വസ്തു വകകളുടെ ലേലം.  ഓഫീസ് ഉപയോഗ  വസ്തുക്കളുടെ സ്റ്റോക്ക് രജിസ്റ്റര്‍ എഴുതി സൂക്ഷിക്കല്‍.  വനിത വികസനം വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്ത് മിനിട്സ് തയ്യാറാക്കല്‍.    സെക്രട്ടറിയും ജില്ലാപഞ്ചായത്ത് കമ്മിറ്റിയും കാലാകാലങ്ങളില്‍ ഏല്‍പ്പിക്കുന്ന മറ്റ് ചുമതലകള്‍.  ജില്ലാപഞ്ചായത്തിന്‍റെ  ആനാട്, അണ്ടൂര്‍കോണം, കൊറ്റാമം സാഫല്യം, വെഞ്ഞാറമ്മൂട് കെയര്‍ഹോം എന്നിവയുമായി ബന്ധപ്പെട്ട മുഴുവന്‍ ജോലികളും,  തപാല്‍, ഫെയര്‍ കോപ്പി, ഡെസ്പാച്ച്, സ്റ്റാമ്പ് അക്കൗണ്ട്, ലോക്കല്‍ ഡെലിവറി രജിസ്റ്ററുകള്‍ എഴുതി സൂക്ഷിക്കലും സര്‍ക്കാര്‍ ഉത്തരവുകളും സര്‍ക്കുലറുകളും അടങ്ങിയ സ്റ്റോക്ക് രജിസ്റ്റര്‍ സൂക്ഷിക്കലും പകര്‍പ്പ് ആവശ്യമായ സെക്ഷനുകള്‍ക്ക് നല്‍കലും സമയബന്ധിതമായി തപാലുകള്‍ അയയ്ക്കേണ്ടതും ലോക്കല്‍ ഡെലിവറി രജിസ്റ്ററില്‍ ചേര്‍ത്ത് തപാലുകള്‍ നല്‍കുന്നതിനുമുള്ള ചുമതല.  സ്റ്റാമ്പ് അക്കൗണ്ട് രജിസ്റ്റര്‍, ഡെസ്പാച്ച് രജിസ്റ്റര്‍, ഫെയര്‍ കോപ്പി  രജിസ്റ്റര്‍, വിതരണ രജിസ്റ്റര്‍ എന്നിവ എഴുതി സൂക്ഷിക്കല്‍.

സെക്ഷന്‍: ഇ7
ബിജുകൃഷ്ണ
സീനിയര്‍ ക്ലാര്‍ക്ക്

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റിയുടെ പൂര്‍ണ്ണ ചുമതല. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പദ്ധതികളുടെ ചുമതല.   വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഹയര്‍സെക്കന്‍ററി സ്കൂളുകളിലെ ബി.പി.എല്‍, എസ്.സി/എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്, ഞങടഅ, ടടഅ, സാക്ഷരത, രക്ഷ, ദിശ, ഗ്രന്ഥപ്പുര, വിദ്യാജ്യോതി എന്നിവയുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്യല്‍, പ്രഥമാദ്ധ്യാപകരുടെ ഘഇ/ചഘഇ നല്‍കല്‍. ഏകഎഉ, ഏഇക എന്നീ സ്ഥാപനങ്ങള്‍ സംബന്ധിച്ച വിഷയം കൈകാര്യം ചെയ്യല്‍.  വിദ്യാഭ്യാസം സംസ്കാരം, കല, കായിക വികസനം, യുവജനക്ഷേമം വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്ത് മിനിട്സ് തയ്യാറാക്കല്‍.  ഇ8 സെക്ഷന്‍ ചുമതലക്കാരന്‍റെ അഭാവത്തില്‍ ആ സെക്ഷന്‍റെ ചുമതല വഹിക്കല്‍.   സെക്രട്ടറിയും ജില്ലാപഞ്ചായത്ത് കമ്മിറ്റിയും കാലാകാലങ്ങളില്‍ ഏല്‍പ്പിക്കുന്ന മറ്റ് ചുമതലകള്‍.ജില്ലയിലെ സ്കൂളുകളിലെ ആസ്തി സംരക്ഷണം കുത്തകപ്പാട്ടം/ ലേലം എന്നിവ സംബന്ധിച്ച മുഴുവന്‍ ജോലികളും.


സെക്ഷന്‍: ഇ8
അരുണ്‍.എസ്
സീനിയര്‍ ക്ലാര്‍ക്ക്

 വികസന സ്റ്റാന്‍റിംഗ് കമ്മിറ്റിയുടെ ചുമതല. കൃഷിയുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും കൈകാര്യം ചെയ്യല്‍.  ജില്ലാപഞ്ചായത്തിന് കൈമാറ്റം ചെയ്തിട്ടുള്ള ഫാമുകളുടെ മുഴുവന്‍ ചുമതലകളും ഖാദി, കൈത്തറി പ്രൊജക്ടുകള്‍ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും, ക്ഷീരശ്രീ, ഹരിതശ്രീ, എ.ബി.സി പ്രോജക്ടുകള്‍. കൃഷിയും അനുബന്ധ മേഖലയും വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്ത് മിനിട്സ് തയ്യാറാക്കല്‍.  പി4 സെക്ഷന്‍ ചുമതലക്കാരന്‍റെ അഭാവത്തില്‍ ആ സെക്ഷന്‍റെ ചുമതല വഹിക്കല്‍.   സെക്രട്ടറിയും ജില്ലാപഞ്ചായത്ത് കമ്മിറ്റിയും കാലാകാലങ്ങളില്‍ ഏല്‍പ്പിക്കുന്ന മറ്റ് ചുമതലകള്‍.

സെക്ഷന്‍: പി1
അനൂപ്.എസ്
സീനിയര്‍ ക്ലാര്‍ക്ക്

വാര്‍ഷിക പദ്ധതി സ്പില്‍ ഓവര്‍ പദ്ധതികള്‍ തയ്യാറാക്കല്‍, പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഗ്രാമസഭ, വര്‍ക്കിംഗ് ഗ്രൂപ്പ് യോഗങ്ങള്‍, സെമിനാറുകള്‍ സംഘടിപ്പിക്കല്‍ പദ്ധതി രേഖയും പ്രൊജക്ടുകളും വാലിഡേഷന്‍ ശരിയാക്കി ഡി.പി.സിയ്ക്ക് അംഗീകാരത്തിനായി സമര്‍പ്പിക്കല്‍, ടെക്നിക്കല്‍ കമ്മിറ്റിയില്‍ നിന്നും സാങ്കേതികാനുമതി വാങ്ങല്‍, ജില്ലാപഞ്ചായത്ത് കമ്മിറ്റി തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ പദ്ധതികള്‍ ഭേദഗതി ചെയ്യല്‍, പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്റ്ററുകള്‍ സൂക്ഷിക്കല്‍, കണക്കുകള്‍/റിപ്പോര്‍ട്ടുകള്‍ നല്‍കല്‍, പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ ജോലികളും സാംഖ്യ വെബ്ബില്‍ ഇംപ്ലിമെന്‍റിംഗ് ഓഫീസര്‍മാര്‍ സമര്‍പ്പിക്കുന്ന റിക്വസിഷനുകള്‍ക്ക് പ്രസിഡന്‍റിന്‍റെ ഓതറൈസേഷന്‍ നല്‍കുമ്പോള്‍ അലോട്ട്മെന്‍റ് അനുവദിക്കല്‍. പി6 സെക്ഷന്‍ ചുമതലക്കാരന്‍റെ അഭാവത്തില്‍ ആ സെക്ഷന്‍റെ ചുമതല വഹിക്കല്‍. സെക്രട്ടറിയും ജില്ലാപഞ്ചായത്ത് കമ്മിറ്റിയും കാലാകാലങ്ങളില്‍ ഏല്‍പ്പിക്കുന്ന മറ്റ് ചുമതലകള്‍. ജില്ലാപഞ്ചായത്ത് സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ അറ്റകുറ്റപ്പണി, ഇന്‍ഷ്വറന്‍സ്, ഇന്ധനം, വാഹനവുമായി ബന്ധപ്പെട്ട മുഴുവന്‍ ചുമതലകളും ലോഗ് ബുക്ക് നിയമാനുസരണം ആണോ എന്ന് പരിശോധിക്കല്‍.

സെക്ഷന്‍: പി3
പ്രതീഷ്
സീനിയര്‍ ക്ലാര്‍ക്ക്

ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റിയുടെ ചുമതല. എം.ജി.എന്‍.അര്‍.ഇ.ജി.എമറ്റ് കേന്ദ്രാവിഷ്കൃത പദ്ധതികള്‍ കൈകാര്യം ചെയ്യല്‍ പി.എ.യു, എ.ഡി.സി ഓഫീസുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്യല്‍ . ഇ.എം.എസ് ഭവന പദ്ധതി, ഐ.എ.വൈ, പി.എം.എ.വൈ, തണല്‍, ലൈഫ്, വെബ്സൈറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്യല്‍, കടഛ, കേരളോത്സവം, ഞആഒ, സമഗ്ര, മറ്റ് ഭവന പദ്ധതികള്‍ എന്നിവയുടെ ചുമതല. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് അദ്ധ്യക്ഷനായ ജില്ലാ സമിതികളുടെ ഫയലുകള്‍, മീറ്റിംഗുകള്‍ എന്നിവയിന്‍മേലുള്ള മുഴുവന്‍ ജോലികളും പൗരാവകാശരേഖ തയ്യാറാക്കല്‍/പുതുക്കല്‍- ജലശ്രീ പദ്ധതി സംബന്ധിച്ച മുഴുവന്‍ ചുമതലകളും. പാര്‍പ്പിടം വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്ത് മിനിട്സ് തയ്യാറാക്കല്‍. സെക്രട്ടറിയും ജില്ലാപഞ്ചായത്ത് കമ്മിറ്റിയും കാലാകാലങ്ങളില്‍ ഏല്‍പ്പിക്കുന്ന മറ്റ് ചുമതലകള്‍. ദാരിദ്ര്യ ലഘൂകരണം വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്ത് മിനിട്സ് തയ്യാറാക്കല്‍. ഡെപ്പോസിറ്റ് രജിസ്റ്ററുമായി ബന്ധപ്പെട്ട ചുമതലകള്‍, ജനറേറ്റര്‍/ട്രാന്‍സ്ഫോര്‍മര്‍ എന്നിവ വാങ്ങല്‍ പ്രോജക്ട്

സെക്ഷന്‍: പി5 
കൃഷ്ണകുമാര്‍ വി പി.
ക്ലാര്‍ക്ക്

ജില്ലാ പഞ്ചായത്തിലെ മുഴുവന്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും എ എം സി യുമായി ബന്ധപ്പെട്ട മുഴുവന്‍ ജോലികളും , ഐ കെ എം മായുള്ള കോ-ഓര്‍ഡിനേഷന്‍ , സ്റ്റാഫ് മീറ്റിംഗ്, നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ മീറ്റിംഗ് ,ഡെപ്പോസിറ്റ് വര്‍ക്കുമായി ബന്ധപ്പെട്ട ഫയലും അഡ്വാന്‍സ് രജിസ്റ്റര്‍ തയ്യാറാക്കി സൂക്ഷിക്കുകയും അതുമായി ബന്ധപ്പെട്ട മുഴുവന്‍ ജോലികളും, ജന്‍ഡര്‍ റിസോഴ്സ് സെന്‍റര്‍, നിലവിലുള്ള ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത മുഴുവന്‍ ജില്ലാ പഞ്ചായത്തിന്‍റെ ആസ്തികളും കണ്ടെത്തി അപ്ഡേറ്റ് ചെയ്യേണ്ടതും കാലാകാലങ്ങളില്‍ ജില്ലാ പഞ്ചായത്തിന്‍റെ ആസ്തികള്‍ ഉള്‍പ്പെടുത്തലും സംബന്ധിച്ച മുഴുവന്‍ ജോലികളും ജനറല്‍ കമ്മറ്റിയുടെ മിനിറ്റ്സ് തയ്യാറാക്കുന്നതിന് സെക്രട്ടറിയെ സഹായിക്കല്‍ , കമ്മറ്റി നോട്ടീസ് സമയബന്ധിതമായി അയച്ചു നല്‍കല്‍ , മിനിട്ട്സ് ബന്ധപ്പെട്ട സെക്ഷന്‍ / നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് സമയബന്ധിതമായി നല്‍കല്‍. സൂചിക, എം.ജി.പി, കമ്പ്യൂട്ടര്‍, ഇന്‍റ്ര്‍നെറ്റ് , ഫോട്ടോകോപ്പിയര്‍, പ്രിന്‍റര്‍, ഫാക്സ്, ടെലിഫോണ്‍, റിസോ, കേബിള്‍ നെറ്റ്വര്‍ക്ക്, ജീവനക്കാരുടെ ഐ ഡി കാര്‍ഡ് എന്നിവയുമായുള്ള മുഴുവന്‍ ജോലിയും. സാമൂഹ്യ നീതി (വൃദ്ധര്‍, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ ഉള്‍പ്പെടെ) വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്ത് മിനിട്ട്സ് തയ്യാറാക്കല്‍. എ2 സെക്ഷന്‍ ചുമതലക്കാരന്‍റെ അഭാവത്തില്‍ ആ സെക്ഷന്‍റെ ചുമതല വഹിക്കല്‍. സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് കമ്മറ്റിയും കാലാകാലങ്ങളില്‍ ഏല്‍പ്പിക്കുന്ന മറ്റ് ചുമതലകള്‍. പൊതുമരാമത്ത് സ്റ്റാന്‍റിംഗ് കമ്മറ്റിയുടെ മുഴുവന്‍ ചുമതലയും , പൊതുമരാമത്ത് പ്രവൃത്തിയുമായി ബന്ധപ്പെട്ട മുഴുവന്‍ ജോലികളും നബാര്‍ഡ്, ആര്‍.ഐ.ഡി.എഫ് പദ്ധതികളുടെ ചുമതല, പി.എം.ജി.എസ്.വൈ യുമായി ബന്ധപ്പെട്ട ജോലികള്‍ , മീഡിയ ലൈബ്രറി എന്നിവയുമായി ബന്ധപ്പെട്ട മുഴുവന്‍ ജോലികളും എം.പി/ എം.എല്‍.എ ഫണ്ട് എന്നിവയുടെ ചുമതല, പൊതുമരാമത്ത്(വൈദ്യുതി ഊര്‍ജ്ജം ഉള്‍പ്പെടെ) വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്ത് മിനിട്ട്സ് തയ്യാറാക്കല്‍. സ്റ്റിയറിംഗ് കമ്മറ്റി, ടെക്നിക്കല്‍ കമ്മറ്റി എന്നിവയുടെ മുഴുവന്‍ ചുമതലകളും.

സെക്ഷന്‍: പി6
ബൈജു.എസ്
സീനിയര്‍ ക്ലാര്‍ക്ക്

ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റിയുടെ ചുമതല., വനിതകള്‍, ശിശുക്കള്‍, വൃദ്ധര്‍, വികലാംഗര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗം എന്നിവരുടെ ക്ഷേമം സംബന്ധിച്ച മുഴുവന്‍ ജോലികളും. ജില്ലാ ജാഗ്രതാ സമിതി, സാമൂഹ്യക്ഷേമം, കുടുംബശ്രീ, പീപ്പിള്‍, ഗ്രാമപഞ്ചായത്തുകളില്‍ നിന്നും വരുന്ന ഗുണഭോക്തൃ ലിസ്റ്റ് ക്രോഡീകരിച്ച് ബന്ധപ്പെട്ട സീറ്റുകളില്‍ സമയബന്ധിതമായി ഏല്‍പ്പിച്ചു നല്‍കല്‍ പട്ടികജാതി വികസനം വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്ത് മിനിട്സ് തയ്യാറാക്കല്‍. പി1 സെക്ഷന്‍ ചുമതലക്കാരന്‍റെ അഭാവത്തില്‍ ആ സെക്ഷന്‍റെ ചുമതല വഹിക്കല്‍. സെക്രട്ടറിയും ജില്ലാപഞ്ചായത്ത് കമ്മിറ്റിയും കാലാകാലങ്ങളില്‍ ഏല്‍പ്പിക്കുന്ന മറ്റ് ചുമതലകള്‍.

സീനിയര്‍ ഗ്രേഡ് ടൈപ്പിസ്റ്റ്
റസീയ ബീവി.എന്‍
എ1, ഇ1, ഇ3, ഇ6, ഇ8, പി3 സീറ്റുകളുടെ മുഴുവന്‍ കത്തുകളും സ്റ്റാന്‍റിംഗ് കമ്മിറ്റി, മറ്റ് ഔദ്യോഗിക കമ്മിറ്റികളുടെ മിനിട്ട്സ് എന്നിവയുടെ ടൈപ്പ്റൈറ്റിംഗ് ചുമതല. ഇന്‍വേഡ് തയ്യാറാക്കല്‍, ജില്ലാപഞ്ചായത്തിന്‍റെ ഔദ്യോഗിക ഇ-മെയിലില്‍ വരുന്നവ എല്ലാ പ്രവൃത്തി ദിവസവും 3 നേരം പരിശോധിച്ച് പകര്‍പ്പ് എടുത്ത് നല്‍കല്‍. സെക്രട്ടറിയുടെ ഇ-മെയിലില്‍ നിന്നും സ്കാന്‍ ചെയ്ത ഔദ്യോഗിക കത്തുകള്‍ ഇ-മെയില്‍ അയയ്ക്കല്‍. യു..ഡി. ടൈപ്പിസ്റ്റ് ഇല്ലാത്ത സന്ദര്‍ഭങ്ങളില്‍ കത്തുകളും മിനിട്സും ടൈപ്പ് ചെയ്ത് നല്‍കല്‍. കുടിവെള്ളം, ശുചിത്വം (മാലിന്യപരിപാലനം) വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്ത് മിനിട്സ് തയ്യാറാക്കല്‍. സെക്രട്ടറിയും ജില്ലാപഞ്ചായത്ത് കമ്മിറ്റിയും കാലാകാലങ്ങളില്‍ ഏല്‍പ്പിക്കുന്ന മറ്റ് ചുമതലകള്‍.

സീനിയര്‍ ഗ്രേഡ് ടൈപ്പിസ്റ്റ്
ശാരിക.സി.എന്‍
ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ സി.എ യുടെ ചുമതല, ജില്ലാ പഞ്ചായത്തിന്‍റെ ജനല്‍ കമ്മിറ്റി മിനിറ്റ്സ് തയ്യാറാക്കല്‍, എ2, ഇ2, ഇ4, ഇ7, പി1, പി4, പി6 സീറ്റുകളുടെ മുഴുവന്‍ കത്തുകളും സ്റ്റാന്‍റിംഗ് കമ്മിറ്റി മറ്റ് ഔദ്യോഗിക കമ്മിറ്റികളുടേയും ചുമതല. ജില്ലാപഞ്ചായത്തിലെ കമ്പ്യൂട്ടറുകള്‍, സര്‍വര്‍, പ്രിന്‍റര്‍, ഫാക്സ്, ഇന്‍റര്‍നെറ്റ്, ലാപ്ടോപ്പ് എന്നിവയുടെ പ്രവര്‍ത്തന ചുമതല. ഓഫീസ് സെര്‍വര്‍, യു.പി.എസ് എന്നിവ ഓഫാക്കി എന്ന് ഉറപ്പുവരുത്തേണ്ടതാണ്. സെക്രട്ടറിയും ജില്ലാപഞ്ചായത്ത് കമ്മിറ്റിയും കാലാകാലങ്ങളില്‍ ഏല്‍പ്പിക്കുന്ന മറ്റ് ചുമതലകള്‍.

ഓഫീസ് അറ്റന്‍റന്‍റ് - 1
സുമാദേവി
 
എല്ലാ മാസവും 11-ാം തീയതി മുതല്‍ 20 -ാം തീയതി വരെ രാവിലെ 9.30 ന് ഓഫീസ് തുറക്കുകയും, ഓഫീസ് പ്രവര്‍ത്തനം അവസാനിച്ച് ഓഫീസ് പൂട്ടി താക്കോല്‍ സൂക്ഷിക്കേണ്ടതുമാണ്. മേല്‍ ദിവസങ്ങളില്‍ ലീവ് എടുക്കുന്ന പക്ഷം മേലധികാരികളെ യഥാസമയം അറിയിച്ച് ഓഫീസ് തുറക്കുന്നതിനും അടയ്ക്കുന്നതിനുമുള്ള ക്രമീകരണം ഏര്‍പ്പെടുത്തേണ്ടതാണ്. 16-ാം തീയതി മുതല്‍ അതേ മാസാവസാനംവരെ ക്യാഷ്യര്‍ നല്‍കുന്ന തുകകളും ചെക്കും, ഡ്രാഫ്റ്റും ട്രഷറി/ബാങ്കില്‍ യഥാസമയം അടവാക്കി രസീത് അക്കൗണ്ടന്‍റിന് സമര്‍പ്പിക്കേണ്ടതാണ്. ടി ദിവസം ജില്ലാപഞ്ചായത്തില്‍ നിന്നും നല്‍കുന്ന അടിയന്തിര തപാലുകള്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ എത്തിക്കേണ്ടതാണ്. ഓഫീസിലെ മുഴുവന്‍ സീറ്റുകളിലേയും ഫയലുകള്‍ എല്ലാ ദിവസവും ഹെഡ്ക്ലര്‍ക്ക്/ജെ.എസ്/എസ്.എസ്/ എഫ്.ഒ/ സെക്രട്ടറി/ പ്രസിഡന്‍റ് എന്നിവര്‍ക്കും തിരിച്ചും എത്തിച്ച് നല്‍കേണ്ടതാണ്. ജില്ലാപഞ്ചായത്ത് കമ്മിറ്റി / സ്റ്റാന്‍റിംഗ് കമ്മിറ്റികള്‍ മറ്റുകമ്മിറ്റികള്‍ നടക്കുമ്പോള്‍ സഹായിയായി മുഴുവന്‍ സമയവും പങ്കെടുക്കേണ്ടതാണ്. സെക്രട്ടറിയും ജില്ലാപഞ്ചായത്ത് കമ്മിറ്റിയും കാലാകാലങ്ങളില്‍ ഏല്‍പ്പിക്കുന്ന മറ്റ് ചുമതലകള്‍.

ഓഫീസ് അറ്റന്‍റന്‍റ് - 2
ഗീതു.സി.വി
എല്ലാ മാസവും 21-ാം തീയതി മുതല്‍ അതേ മാസം അവസാനം വരെ രാവിലെ 9.30 ന് ഓഫീസ് തുറക്കുകയും, ഓഫീസ് പ്രവര്‍ത്തനം അവസാനിച്ച് ഓഫീസ് പൂട്ടി താക്കോല്‍ സൂക്ഷിക്കേണ്ടതുമാണ്. മേല്‍ ദിവസങ്ങളില്‍ ലീവ് എടുക്കുന്ന പക്ഷം മേലധികാരികളെ യഥാസമയം അറിയിച്ച് ഓഫീസ് തുറക്കുന്നതിനും അടയ്ക്കുന്നതിനുമുള്ള ക്രമീകരണം ഏര്‍പ്പെടുത്തേണ്ടതാണ്. 1-ാം തീയതി മുതല്‍ 15-ാം തീയതി വരെ ക്യാഷ്യര്‍ നല്‍കുന്ന തുകകളും ചെക്കും, ഡ്രാഫ്റ്റും ട്രഷറി/ബാങ്കില്‍ യഥാസമയം അടവാക്കി രസീത് അക്കൗണ്ടിന് സമര്‍പ്പിക്കേണ്ടതാണ്. ടി ദിവസം ജില്ലാപഞ്ചായത്തില്‍ നിന്നും നല്‍കുന്ന അടിയന്തിര തപാലുകള്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ എത്തിക്കേണ്ടതാണ്. ഓഫീസിലെ മുഴുവന്‍ സീറ്റുകളിലേയും ഫയലുകള്‍ എല്ലാ ദിവസവും ഹെഡ്ക്ലര്‍ക്ക്/ജെ.എസ്/എസ്.എസ്/ എഫ്.ഒ/ സെക്രട്ടറി/ പ്രസിഡന്‍റ് എന്നിവര്‍ക്കും തിരിച്ചും എത്തിച്ച് നല്‍കേണ്ടതാണ്. ജില്ലാപഞ്ചായത്ത് കമ്മിറ്റി / സ്റ്റാന്‍റിംഗ് കമ്മിറ്റികള്‍ മറ്റുകമ്മിറ്റികള്‍ നടക്കുമ്പോള്‍ സഹായിയായി മുഴുവന്‍ സമയവും പങ്കെടുക്കേണ്ടതാണ്. സെക്രട്ടറിയും ജില്ലാപഞ്ചായത്ത് കമ്മിറ്റിയും കാലാകാലങ്ങളില്‍ ഏല്‍പ്പിക്കുന്ന മറ്റ് ചുമതലകള്‍.



ഡ്രൈവര്‍
ഉണ്ണികൃഷ്ണന്‍ സി.വി.

ഔദ്യോഗിക വാഹനത്തില്‍ യാത്ര തുടങ്ങുന്നതിനു മുന്‍പ് മേലധികാരികളുടെ അനുവാദം വാങ്ങുകയും ലോഗ് ബുക്കില്‍ ആവശ്യമായ വിവരങ്ങള്‍ രേഖപ്പടുത്തേണ്ടതുമാണ്. വാഹനങ്ങളുമായി ബന്ധപ്പെട്ട മറ്റ് ചുമതലകള്‍ നിര്‍വ്വഹിക്കുകയും ജില്ലാപഞ്ചായത്ത് കമ്മിറ്റിയും സെക്രട്ടറിയും കാലാകാലങ്ങളില്‍ ഏല്‍പ്പിക്കുന്ന മറ്റ് ചുമതലകള്‍ നിര്‍വ്വഹിക്കേണ്ടതാണ്.

ഡ്രൈവര്‍
എസ്.സനല്‍ കുമാര്‍
 
ഔദ്യോഗിക വാഹനത്തില്‍ യാത്ര തുടങ്ങുന്നതിനു മുന്‍പ് മേലധികാരികളുടെ അനുവാദം വാങ്ങുകയും ലോഗ് ബുക്കില്‍ ആവശ്യമായ വിവരങ്ങള്‍ രേഖപ്പടുത്തേണ്ടതുമാണ്. വാഹനങ്ങളുമായി ബന്ധപ്പെട്ട മറ്റ് ചുമതലകള്‍ നിര്‍വ്വഹിക്കുകയും ജില്ലാപഞ്ചായത്ത് കമ്മിറ്റിയും സെക്രട്ടറിയും കാലാകാലങ്ങളില്‍ ഏല്‍പ്പിക്കുന്ന മറ്റ് ചുമതലകള്‍ നിര്‍വ്വഹിക്കേണ്ടതാണ്.

ഡ്രൈവര്‍
എല്‍.കെ. മഹാദേവന്‍
 
ഔദ്യോഗിക വാഹനത്തില്‍ യാത്ര തുടങ്ങുന്നതിനു മുന്‍പ് മേലധികാരികളുടെ അനുവാദം വാങ്ങുകയും ലോഗ് ബുക്കില്‍ ആവശ്യമായ വിവരങ്ങള്‍ രേഖപ്പടുത്തേണ്ടതുമാണ്. വാഹനങ്ങളുമായി ബന്ധപ്പെട്ട മറ്റ് ചുമതലകള്‍ നിര്‍വ്വഹിക്കുകയും ജില്ലാപഞ്ചായത്ത് കമ്മിറ്റിയും സെക്രട്ടറിയും കാലാകാലങ്ങളില്‍ ഏല്‍പ്പിക്കുന്ന മറ്റ് ചുമതലകള്‍ നിര്‍വ്വഹിക്കേണ്ടതാണ്.

പി.റ്റി.എസ്.

ഓഫീസ് പ്രവൃത്തി സമയത്തിനു മുമ്പായിതന്നെ ഓഫീസും പരിസരവും ബാത്ത്റൂമുകളും വൃത്തിയാക്കുകയും സെക്രട്ടറിയും ജില്ലാപഞ്ചായത്ത് കമ്മിറ്റിയും നിര്‍ദ്ദേശിക്കുന്ന മറ്റ് ജോലികളും നിര്‍വ്വഹിക്കേണ്ടതാണ്.

പി.റ്റി.എസ്.
വേദശിരോമണി. പി
 
ഓഫീസ് പ്രവൃത്തി സമയത്തിനു മുമ്പായിതന്നെ ഓഫീസും പരിസരവും ബാത്ത്റൂമുകളും വൃത്തിയാക്കുകയും സെക്രട്ടറിയും ജില്ലാപഞ്ചായത്ത് കമ്മിറ്റിയും നിര്‍ദ്ദേശിക്കുന്ന മറ്റ് ജോലികളും നിര്‍വ്വഹിക്കേണ്ടതാണ്.

ഹെഡ് ക്ലാര്‍ക്ക്
ബിജോയി ജോസഫ്.വൈ
എ1, എ2 സെക്ഷനുകളുടെ മേല്‍നോട്ട ചുമതല - ജനറല്‍ കമ്മിറ്റി മിനിറ്റ്സ് തയ്യാറാക്കുന്നതിന് സെക്രട്ടറിയെ സഹായിക്കല്‍. ക്യാഷ് ചെസ്റ്റിന്‍റെ ചുമതല. ജില്ലാപഞ്ചായത്ത് കമ്മിറ്റിയുടെ ചുമതല, ട്രഷറി ആഡിറ്റ് കോ-ഓര്‍ഡിനേഷന്‍. ജലശ്രീ പദ്ധതിയുടെ മുഴുവന്‍ മേല്‍നോട്ട ചുമതല, ബഡ്ജറ്റ്, എ.എഫ്.എസ്.

ജൂനിയര്‍ സൂപ്രണ്ട് - 1
ഹരികൃഷ്ണന്‍.എസ്
 
ഇ1, ഇ2, ഇ4, ഇ6(വൃദ്ധ സദനങ്ങളും അഗതി മന്ദിരങ്ങളും). പി3(ജലശ്രീ ഒഴികെ), സെക്ഷനുകളുടെ മേല്‍നോട്ട ചുമതല, അസിസ്ന്‍റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ അധിക ചുമതല, ടൈപ്പിസ്റ്റുമാരുടെ മേല്‍നോട്ട ചുമതല. നിയമസഭാ ചോദ്യങ്ങളുടെ നോഡല്‍ ഓഫീസര്‍.

ജൂനിയര്‍ സൂപ്രണ്ട് - 2
മഹീന്ദ്രദാസ്
ഇ6 (വൃദ്ധ സദനങ്ങളും അഗതി മന്ദിരങ്ങളും ഒഴികെ), ഇ7 എന്നീ സെക്ഷനുകളുടെ മേല്‍നോട്ടചുമതല - ജില്ലാപഞ്ചായത്ത് വാഹനങ്ങളുടെ ചുമതല, അസിസ്റ്റന്‍റ് എസ്റ്റേറ്റ് ഓഫീസറുടെ ചുമതല.

ജൂനിയര്‍ സൂപ്രണ്ട് - 3
നിതിന്‍ പി.കെ
 
ഇ3, ഇ8, പി1, പി4, പി6 എന്നീ സെക്ഷനുകളുടെ മേല്‍നോട്ടചുമതല, പ്രോഗ്രാം കോ-ഓര്‍ഡിനേഷന്‍, ജില്ലാ പഞ്ചായത്ത് പ്ലാന്‍ കോ-ഓര്‍ഡിനേഷന്‍, ഡിപി.സിയുമായി ബന്ധപ്പെട്ട അധിക ചുമതലയും.

സീനിയര്‍ സൂപ്രണ്ട്
എസ്.മനോജ്
 
സ്റ്റാന്‍റിംഗ് കമ്മിറ്റി, ജില്ലാതല യോഗങ്ങളില്‍ സെക്രട്ടറി/പ്രസിഡന്‍റിന്‍റെ നിര്‍ദ്ദേശാനുസരണം പങ്കെടുക്കല്‍. വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് നടക്കുന്ന മീറ്റിംഗ്, ജില്ലാ പഞ്ചായത്ത് സന്ദര്‍ശിക്കുന്ന വിവിധ വ്യക്തികള്‍ /പഠന സംഘങ്ങള്‍ എന്നിവര്‍ക്ക് ആതിഥ്യമരുളല്‍, അസിസ്റ്റന്‍റ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി പ്രവര്‍ത്തിക്കല്‍. ജെ.എസ്/എച്ച്.സി പരിശോധിച്ചുവരുന്ന മുഴുവന്‍ സീറ്റുകളിലേയും ഫയല്‍ നോക്കല്‍, സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ചുമതലകളും.

ഫിനാന്‍സ് ഓഫീസര്‍
അനില്‍കുമാര്‍.റ്റി

19/1/06 ലെ സ.ഉ. (എം.എസ്) നമ്പര്‍ 21/06/ത.സ്വ.ഭ.വ. നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള ചുമതലകളും - സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ചുമതലകളും.