ബജറ്റ് പ്രസംഗം 20-21

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്
വാര്‍ഷിക ബഡ്ജറ്റ് 2020-21


ബഡ്ജറ്റ് പ്രസംഗം
കേരളം അസാധാരണവും അത്യന്തം ഗൗരവകരവുമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുന്ന സന്ദര്‍ഭത്തിലാണ് ജില്ലാ പഞ്ചായത്തിന്‍റെ ബഡ്ജറ്റ് അവതരിപ്പിക്കുന്നത്. മാര്‍ച്ച് 31-ന് മുമ്പ് ബഡ്ജറ്റ് അവതരിപ്പിച്ച് ഭരണ സമിതിയുടെ അംഗീകാരം വാങ്ങേണ്ടത് ഭരണ സ്തംഭനം ഒഴിവാക്കാനും ഭരണ ഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റാനും അനിവാര്യമാണ് എന്നത് കൊ ാണ് ഈ സന്നിദ്ധ ഘട്ടത്തിണ്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സുരക്ഷാ ക്രമീകകരണങ്ങളോടെ ഈ ബഡ്ജറ്റ് അവതരിപ്പിക്കുന്നത്.
ലോകമാകെ വിറങ്ങലിച്ചുപോയ ഒരു മഹാമാരിയുടെ മുമ്പിലാണ് നാം നിണ്‍ക്കുന്നത്. മാനവരാശി കെട്ടിയുയര്‍ത്തിയ സങ്കണ്‍പ്പഗോപുരങ്ങള്‍ തകര്‍ന്നുവീഴുകയും മാനവികതയുടെ മഹാ സന്ദേശങ്ങള്‍ കാഹളം ഉണര്‍ത്തുകയും ചെയ്യുന്ന കാലഘട്ടമാണിത്. ശാസ്ത്രത്തിന്‍റെ തേരിലേറി ലോകം കുതിക്കുമ്പോള്‍ ഏത് മഹാമാരിയേയും ചെറുക്കാന്‍ സജ്ജമായി അതിജീവനത്തിന്‍റെ അനുഭവപാഠങ്ങളുമായി കേരളം ഒരുമയോടെ നവകേരള സൃഷ്ടിക്കായി കരുതലുമായി നിണ്‍ക്കുന്നു. വയലാര്‍ പാടിയതുപോലെ
"കേരളം ഒന്നാകാന്‍ വിരിയുന്ന
ചാരുമയാവുക നാം
ഞാണുമുറുക്കുക നാം നവോദയ
ഗാനമുയര്‍ത്തുക നാം"
ഈ ഭരണ സമിതിയുടെ കാലയളവിലെ അഞ്ചാമത്തേയും അവസാനത്തേ തുമായ ബഡ്ജറ്റാണിത്.

 

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക