സേവനാവകാശ നിയമം

വിവരാവകാശ നിയമത്തിന്‍റെ മാതൃകയില്‍ സേവനം എല്ലാ പൗരന്‍റേയും അവകാശമാക്കുന്ന ഇന്ത്യയിലെ നിയമമാണ് സേവനാവകാശ നിയമം (Right to Information Act 2012). സര്‍ക്കാര്‍ വകുപ്പുകളിലും, തദ്ദേശ സ്വയംഭരണ വകുപ്പുകളും നടത്തുന്ന എല്ലാവിധ സേവനങ്ങളും ജനങ്ങളുടെ അവകാശമാണെന്ന് ഈ നിയമം പ്രഖ്യാപിക്കുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി /സേവനങ്ങള്‍ക്കായി സാധാരണക്കാര്‍ അനിശ്ചിതമായി ഓഫീസുകളില്‍ കയറി ഇറങ്ങേി വരുന്ന അവസ്ഥയ്ക്ക് ഒരു പരിഹാരം കൂടിയാണ് സേവനാവകാശനിയമം. ഈ നിയമം അനുശാസിക്കു ന്നതിനനുസരിച്ച് സര്‍ക്കാര്‍ സേവനങ്ങള്‍ സമയബന്ധിതമായി നല്‍കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പിഴ അടക്കമുള്ള ശിക്ഷാനടപടികള്‍ ഏറ്റുവാങ്ങേിവരും. ഇന്ത്യയില്‍ കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ സേവനാവകാശ നിയമം നടപ്പിലാക്കിയിട്ടു്. വിവരാവകാശ നിയമം പോലെ സേവനാവകാശ നിയമവും ജനങ്ങളുടെ അവകാശനിയമവും ഭരണ സുതാര്യതയും ഉറപ്പുവരുത്തുന്നു. ഇക്കാരണത്താല്‍ ഈ നിയമം ജനാധിപത്യ വ്യവസ്ഥിതിയിലെ ഏറ്റവും ശക്തമായ നിയമങ്ങളില്‍ ഒന്നായി വിലയിരുത്തുന്നു.

(2). സേവനാവകാശ നിയമം താഴെപ്പറയുന്ന കാര്യങ്ങള്‍ ലക്ഷ്യമിടുന്നു :

  • പൊതുജനങ്ങള്‍ക്ക് സേവനം നല്‍കാന്‍ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥരെ നിയമത്തിന്‍റെ മുന്നില്‍ കൊുവരിക.
  • ഓരോ സര്‍ക്കാര്‍ സേവനത്തിനും സമയപരിധി നിര്‍ണ്ണയിക്കുക.
  • സേവനം സമയബന്ധിതമായി ജനങ്ങള്‍ക്ക് നല്‍കുക.
  • വാണിജ്യ-വ്യാപാര സേവനങ്ങള്‍ ഉറപ്പാക്കുക.
  • നിര്‍ധനര്‍ക്കും, അധ:സഥിത വിഭാഗങ്ങള്‍ക്കുമുള്ള സേവനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക.

(3). കേരള സംസ്ഥാനത്ത് സേവനാവകാശനിയമം പ്രാബല്യത്തില്‍ വന്നത് 2012, നവംബര്‍ 1-ാം തീയതിയാണ്. വിവധയിനം സര്‍ട്ടിഫിക്കറ്റുകള്‍ മുതല്‍ പെന്‍ഷന്‍ വരെയുള്ള ഓരോരോ സേവനങ്ങള്‍ക്ക് പൂര്‍ത്തിയാക്കി അപേക്ഷകന് ലഭിയ്ക്കുന്നതിന് സമയപരിധി നിശ്ചയിക്കുന്നതാണ് ഈ സംമ്പ്രദായത്തിലെ മുഖ്യമായ ഘടകം. ഓരോ ഓഫീസിലും ഈ നിയമം നടപ്പിലാക്കുന്നതിന് ഒരു നിയുക്ത ഉദ്യോഗസ്ഥനും ര് അപ്പലേറ്റ് അതോറിറ്റിയും ഉാകും. പൗരന്‍മാര്‍ക്ക് സേവനം നല്‍കാത്തതില്‍ പ്രഥമ പരിഗണന നല്‍കാതെ നിയമം ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് 500/-രൂപ മുതല്‍ 5,000/- രൂപ വരെ പിഴശിക്ഷ നല്‍കാന്‍ ഈ നിയമത്തില്‍ വ്യവസ്ഥയു്. ഓരോ ഓഫീസിലും ഈ നിയമം അനുശാസിക്കുന്ന പ്രകാരം നിയുക്ത ഉദ്യോഗസ്ഥന്‍, ഒന്നാം അപ്പലേറ്റ് അതോറിറ്റി, രാം അപ്പലേറ്റ് അതോറിറ്റി എന്നിവര്‍ ആരാണെന്ന് അതാത് ഓഫീസുകളില്‍ പ്രദര്‍ശിപ്പിക്കേതാണ്.

(4). ഒരു പൗരനില്‍ നിന്ന് സേവനത്തിന് വേിയുള്ള അപേക്ഷ ലഭിച്ചാല്‍ നിയുക്ത ഉദ്യോഗസ്ഥന്‍ ആ സേവനം നല്‍കുകയോ, അല്ലെങ്കില്‍ നിശ്ചിത സമയത്തിനുള്ളില്‍ ആ അപേക്ഷ നിരസിക്കുകയോ ചെയ്യേതാണ്. ഇപ്രകാരം അപേക്ഷ നിരസിക്കുമ്പോള്‍ അതിനുള്ള മതിയായ കാരണങ്ങള്‍ രേഖാമൂലം വിവരിച്ച് അപേക്ഷകന് നല്‍കേതാണ്. കൂടാതെ അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് അപേക്ഷകന് അപേക്ഷ കൈപ്പറ്റിയ രസീത് നല്‍കേതാണ്. അപേക്ഷ തീര്‍പ്പാക്കാന്‍ എന്തെങ്കിലും രേഖകള്‍ ആവശ്യമാണെങ്കില്‍ അക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തേടതാണ്. അപേക്ഷ ലഭിച്ച തീയതി മുതല്‍ ഈ നിയമപ്രകാരമുള്ള നിശ്ചിത സമയപരിധി ആരംഭിയ്ക്കുന്നതാണ്. അപേക്ഷകന്‍ എന്തെങ്കിലും ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനുങ്കെില്‍, പ്രസ്തുത രേഖകള്‍ ഹാജരാക്കിയ തീയതി മുതലായിരിയ്ക്കും ഈ സമയപരിധി ആരംഭിയ്ക്കുക. കാലാവധി കണക്കാക്കുമ്പോള്‍ പൊതു അവധികള്‍ കൂട്ടാന്‍ പാടുള്ളതല്ല.

(5). നിശ്ചിത സമയപരിധിയ്ക്കുള്ളില്‍ സേവനം ലഭ്യമാക്കിയില്ലെങ്കിലോ അല്ലെങ്കില്‍ അപേക്ഷ നിരസിക്കപ്പെട്ടതോ ആയ ഒരാള്‍ക്ക് ഒന്നാം അപ്പീല്‍ അധികാരിക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഇത് നിശ്ചിത സമയപരിധി അവസാനിച്ച് 30 ദിവസത്തിനുളളില്‍ സമര്‍പ്പിയ്ക്കേതാണ്. മതിയായ കാരണങ്ങളാല്‍ അപേക്ഷകന്‍ സമര്‍പ്പിക്കുകയാണെങകില്‍ ഒന്നാം അപ്പില്‍ അധികാരിയ്ക്ക് നിയുക്ത ഉദ്യോഗസ്ഥനോട് നിശ്ചിത കാലയളവിനുള്ളില്‍ സേവനം നല്‍കുവാന്‍ കല്‍പ്പിക്കുകയോ, അല്ലെങ്കില്‍ അപ്പീല്‍ തള്ളുകയോ ചെയ്യാവുന്നതാണ്. ഒന്നാം അപ്പീല്‍ അധികാരിയുടെ തീരുമാനത്തില്‍ അപേക്ഷകന്‍ തൃപ്തനല്ലെങ്കില്‍, അയാള്‍ക്ക് രാം അപ്പീല്‍ അധികാരിയ്ക്ക് മുമ്പാകെ, ഒന്നാം അപ്പീല്‍ അധികാരിയുടെ തീരുമാനത്തിന്‍റെ തീയതി മുതല്‍ 60 ദിവസത്തിനകം , അപ്പീല്‍ ബോധിപ്പിക്കാവുന്നതാണ്. മതിയായ കാരണങ്ങള്‍ അപേക്ഷകന്‍ സമര്‍പ്പിക്കുകയാണെങ്കില്‍, നിശ്ചിത സമയപരിധി കഴിഞ്ഞ അപേക്ഷയും രാം അപ്പീല്‍ അധികാരിയ്ക്ക് നിയുക്ത ഉദ്യോഗസ്ഥനോട് ഒരു നിശ്ചിത കാലയളവിനുള്ളില്‍ സേവനം ലഭ്യമാക്കുവാന്‍ നിര്‍ദ്ദേശിക്കുകയോ, അല്ലെങ്കില്‍ അപ്പീല്‍ നിരസിക്കുകയോ ചെയ്യാവുന്നതാണ്.

(6). എന്നാല്‍ സമയപരിധിയ്ക്കുള്ളില്‍ സേവനം നല്‍കുന്നതില്‍ നിയുക്ത ഉദ്യേഗസ്ഥന്‍ വീഴ്ച, വരുത്തുകയാണെങ്കില്‍ ആ ഉദ്യോഗസ്ഥനെതിരെ നിയമത്തിലെ 8-ാം വകുപ്പില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന ശിക്ഷ ചുമത്തുന്നതാണ്. മതിയായതും, യുക്തിസഹവുമായ കാരണങ്ങളില്ലാതെ സേവനം നല്‍കുന്നതില്‍ നിയുക്ത ഉദ്യോഗസ്ഥന്‍ വീഴ്ച വരുത്തിയാല്‍ രാം അപ്പീല്‍ അധികാരിയ്ക്ക് രേഖാമൂലമുള്ള ഒരു ഉത്തരവ് വഴി, കാരണങ്ങള്‍ വിവരിച്ചുകൊ് നിയുക്ത ഉദ്യോഗസ്ഥന് മേല്‍ 500/-രൂപയില്‍ കുറയാത്തതും, 5,000/- രൂപയില്‍ കുറഞ്ഞതുമായ ഒരു തുക പിഴ ചുമത്താവുന്നതുമാണ്. സേവനം നല്‍കുന്നതില്‍ നിന്ന് കാലതാമസം വരുത്തിയാല്‍ നിയുക്ത ഉദ്യോഗസ്ഥന്‍ താമസം വരുത്തിയ ഓരോ ദിവസത്തിനും ദിവസത്തിന് 250/-രൂപ നിരക്കില്‍ പരമാവധി 5,000/- രൂപ പിഴ ഈടാക്കുന്നതാണ്.

(7). സേവനാവകാശനിയമത്തിന്‍റെ പ്രയോജനങ്ങള്‍ താഴെപ്പറയുന്നവയാണ്.

  • കൈക്കൂലി ആവശ്യപ്പെട്ട് സേവനം വൈകിക്കാനുള്ള പ്രവണത ഇല്ലാതാകുന്നു.
  • സര്‍ക്കാര്‍ സേവനങ്ങള്‍ സമയപരിധിയ്ക്കുള്ളില്‍ ലഭിയ്ക്കുക എന്നത് ജനങ്ങളുടെ മൗലികാവകാശം എന്നത് പ്രാവര്‍ത്തികമാകുന്നു.
  • ഈ നിയമം മുഖേന സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഉത്തരവാദിത്തബോധവും കാര്യക്ഷമതയും ഉണ്ടാക്കിയെടുക്കുന്നു.


സേവനാവകാശനിയമം 2012 പ്രാബല്യത്തില്‍ വരുത്തിയ സ്ഥാപനങ്ങളും, ആ സ്ഥാപനങ്ങള്‍ സമയപരിധിയ്ക്കുള്ളില്‍ നല്‍കുന്ന സേവനങ്ങളും അനുബന്ധമായി പ്രവര്‍ത്തിയ്ക്കുന്നു. ജില്ലാപഞ്ചായത്തിന്‍റെ ഭരണ നിയന്ത്രണത്തിലുള്ള ഓരോ സ്ഥാപനവും, അതാത് സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കേണ്ടതാണ്.