ഞങ്ങളെക്കുറിച്ച്‌

കേരളത്തിന്റെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്നതും, സംസ്ഥാനത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരം ഉള്‍പ്പെടുന്നതുമായ ജില്ലാ പഞ്ചായത്താണ് തിരുവനന്തപുരം. പാറശ്ശാല, പെരുങ്കടവിള, അതിയന്നൂര്‍, നേമം, വെള്ളനാട്, നെടുമങ്ങാട്,  കഴക്കൂട്ടം, ചിറയിന്‍കീഴ്, വര്‍ക്കല, കിളിമാനൂര്‍, വാമനപുരം എന്നീ ബ്ലോക്കുപഞ്ചായത്തുകള്‍ ഈ ജില്ലാ പഞ്ചായത്ത് പരിധിയില്‍  സ്ഥിതി ചെയ്യുന്നു. 73 ഗ്രാമപഞ്ചായത്തുകള്‍ മേല്‍പ്പറഞ്ഞ 11 ബ്ലോക്കുകളിലായി തിരുവനന്തപുരം ജില്ലയിലുണ്ട്. നെയ്യാറ്റിന്‍കര, നെടുമങ്ങാട്, തിരുവനന്തപുരം, ചിറയിന്‍കീഴ് എന്നിങ്ങനെ നാലു താലൂക്കുകളിലായി ഈ ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ വ്യാപിച്ചുകിടക്കുന്നു. 1960.25 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള തിരുവനന്തപുരം ജില്ലാപഞ്ചായത്തില്‍ ആകെ 26 ഡിവിഷനുകളുണ്ട്. വിശ്വപ്രസിദ്ധമായ തിരുവനന്തപുരം ശ്രീപത്മനാഭ ക്ഷേത്രമാണ് തിരുവനന്തപുരം എന്ന സ്ഥലനാമത്തിന്റെ ഉറവിടം. അനന്തപത്മനാഭന്‍ അഥവാ മഹാവിഷ്ണു പള്ളിയുറങ്ങുന്ന പുരം ആണ്, ആദ്യകാലത്ത് തിരു(ശ്രീ)അനന്തപുരമെന്നും കാലാന്തരത്തില്‍ ശബ്ദഭേദം സംഭവിച്ച് തിരുവനന്തപുരം എന്നും വിളിക്കപ്പെട്ടത്. ചരിത്രപ്രസിദ്ധമായ തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന്റെ ആസ്ഥാനവും തിരുവനന്തപുരമായിരുന്നു. സ്വതന്ത്രഭാരതത്തില്‍ 1956 നവംബര്‍ 1-ന് ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം പിറവി എടുത്തു. അതുവരെ നാട്ടുരാജ്യങ്ങളായിരുന്ന തിരു-കൊച്ചിയെയും, മലബാറിനേയും ഒന്നിച്ചു ചേര്‍ത്തുകൊണ്ട് നിലവില്‍ വന്ന കേരളസംസ്ഥാനത്തിന്റെ തലസ്ഥാനജില്ലയാകുവാനുള്ള ഭാഗ്യം ലഭിച്ചത് തിരുവനന്തപുരത്തിനായിരുന്നു.

നാനാജാതി മതസ്ഥര്‍ ഏകോദര സഹോദരരെപ്പോലെ സൗഹാര്‍ദ്ദത്തോടു കൂടിയാണ് ഈ ജില്ലയി വസിക്കുന്നത്. ജില്ലയുടെ കിഴക്കു ഭാഗത്ത് വസിക്കുന്ന ആദിവാസികളും പടിഞ്ഞാറു തീരദേശത്തുള്ള മത്സ്യത്തൊഴിലാളികളും ജില്ലയുടെ വിവിധ പ്രദേശങ്ങളി ഇടകലര്‍ന്നു വസിക്കുന്ന പട്ടികജാതിക്കാരും മറ്റു സമുദായങ്ങളും സൗഹാര്‍ദ്ദത്തോടു കൂടിയാണ് ഇവിടെ വസിക്കുന്നത്. മതപരമായിട്ടുള്ള ആഘോഷങ്ങള്‍ മതസൗഹാര്‍ദ്ദത്തിന്‍റെ വേദികളാണ്.

വിദ്യാഭ്യാസപരമായി ജില്ല വളരെയേറെ മുന്നേറിയിട്ടുണ്ട്. സാങ്കേതിക വിദ്യാഭ്യാസ മടക്കം ഉന്നത വിദ്യാഭ്യാസത്തിനു ആവശ്യമായിട്ടുള്ള എല്ലാ സ്ഥാപനങ്ങളും ജില്ലയിലുണ്ട്. ലോക പ്രസിദ്ധമായ ഐ.എസ്.ആര്‍.ഒ, പാലോട് ട്രോപ്പിക്ക ബൊട്ടാണിക്ക ഗാര്‍ഡന്‍, കോവളം വര്‍ക്കല ബീച്ചുകള്‍, പൊന്‍മൂടി, അഗസ്ത്യാര്‍കുടം, നെയ്യാര്‍ഡാം, മങ്കയം എക്കോ ടൂറിസം, അരുവിക്കര, വേളി ടൂറിസ്റ്റ് വില്ലേജ്, വെള്ളായണി ശുദ്ധജല തടാകം തുടങ്ങിയവയും നമ്മുടെ ജില്ലയിലാണ്.

നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്ന ജീവിത രീതിയും സംസ്ക്കാരവും ഉള്ളവരാണ് നമ്മുടെ ആദിവാസി ജനവിഭാഗം. അവര്‍ പ്രധാനമായും നെടുമങ്ങാട് താലൂക്കി ലെയും നെയ്യാറ്റിന്‍കര താലൂക്കിലെയും വിവിധ ഗ്രാമപഞ്ചായത്തുകളി താമസിക്കുന്നു. ആദിവാസി മേഖലയിലെ പാരമ്പര്യ ചികിത്സ ഇന്ന് ഏറെ ശ്രദ്ധേയമാണ്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് കൃഷിയും കന്നുകാലി വളര്‍ത്തലുമാണ്. ജില്ലയിലെ മുഖ്യ ഉപജീവനമാര്‍ഗ്ഗം.

 

മുൻ പ്രസിഡണ്ടുമാർ

 

     

B Sathyan
04 Oct 1995 - 31 Mar 2000

V Gangadharan Nadar
01 Apr 2000 - 01 Oct 2000

Sasikala Sivasankar
02 Oct 2000 - 01 Oct 2005

     

Anavoor Nagappan
02 Oct 2005 - 01 Oct 2010

Ramani P Nair
01 Nov 2010 - 20 May 2013

R K Ansajitha Ressal
12 Jun 2013 - 31 Oct 2015

   
 

V K Madhu
11 Nov 2015-11 Nov 2020