തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് 2021 ഏപ്രിൽ 20-ാം തീയതി (ചൊവ്വാഴ്ച) പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ ജില്ലാ പഞ്ചായത്തിന് കീഴിൽ കോവിഡ് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കുന്നതിനുള്ള വിവിധ നടപടികൾ കൈക്കൊള്ളുവാൻ തീരുമാനിച്ചു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള നെടുമങ്ങാട്, പേരൂർക്കട, നെയ്യാറ്റിൻകര എന്നീ ആശുപത്രികൾ കോവിഡ് സെന്ററുകൾ ആക്കുകയും കോവിഡ് ചികിത്സാ രോഗികളുടെ ചികിത്സാ ചെലവുകളും ഭക്ഷണവും ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുകയും ചെയ്യും. ഈ ആശുപത്രികളിലേയ്ക്ക് കോവിഡ്-19 ചികിത്സയുടെ ഭാഗമായി ആവശ്യമായ ആന്റിജൻ കിറ്റ്, പി.പി.ഇ കിറ്റ്, തെർമൽ സ്കാനർ ഇവ വാങ്ങുന്നതിനും വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് അവ വാങ്ങി നൽകുന്നതിനും തീരുമാനിച്ചു.
കോവിഡ് -19 ചികിത്സയുടെ ഭാഗമായി സർക്കാർ തുടങ്ങുന്ന ഡി.സി.സി സെന്ററുകളിൽ ജില്ലാ പഞ്ചായത്ത് ഫണ്ടിന്റെ പരിധി അനുസരിച്ച് ആവശ്യമായ പൾസ് ഓക്സി മീറ്റർ കിറ്റുകൾ വാങ്ങി നൽകും.
കോവിഡ്-19 ചികിത്സയുടെ ഭാഗമായുള്ള ഏകോപനത്തിനായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള നെടുമങ്ങാട് ആശുപത്രിയുടെ ചുമതലകൾ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എന്നിവർക്കും നെയ്യാറ്റിൻകര ആശുപത്രിയുടെ ചുമതലകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ, ഡിവിഷൻ മെമ്പറായ ശ്രീ.ബിനു എന്നിവർക്കും പേരൂർക്കട ആശുപത്രിയുടെ ചുമതലകൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എന്നിവർക്കും നൽകി.
വൈസ് പ്രസിഡന്റ് അഡ്വ.എ.ഷൈലജാ ബീഗം, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.സുനിത, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.സലൂജ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.വിളപ്പിൽ രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ഡി.എം.ഒ (അലോപ്പതി) ഡെപ്യൂട്ടി ഡി.എം.ഒ (അലോപ്പതി) മറ്റു ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് പ്രസ്തുത നടപടികൾ കൈകൊണ്ടത്.
© 2017 TVM Jilla Panchayat. All rights reserved | Design by Cliffcreations