തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്‍റെ 2022-2023 വാർഷിക പദ്ധതിയിലെ, പട്ടികജാതി വിഭാഗത്തിലെ, അഭ്യസ്ത വിദ്യരായ യുവജനങ്ങൾക്ക് തൊഴിൽ പരിശീലനം എന്ന പദ്ധതി പ്രകാരം ജനറൽ നഴ്സിംഗ് കോഴ്സ് വിജയിച്ച തിരുവനന്തപുരം ജില്ലയിലെ, ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിര താമസക്കാരായ പട്ടികജാതി വിഭാഗത്തിലെ, യുവതി-യുവാക്കളിൽ നിന്നും ജില്ലാ പഞ്ചായത്തിന് കീഴിലുള്ള വിവിധ സർക്കാർ ആശുപത്രികളിൽ നഴ്സിംഗ് അപ്രന്‍റീസായി രണ്ടു വർഷത്തേക്ക് നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു.
വിഭാഗം |
ഒഴിവ് |
സ്റ്റൈപ്പന്‍റ് പ്രതിമാസം |
യോഗ്യത |
ജനറൽ നഴ്സിംഗ് അപ്രന്‍റീസ് |
30 |
8,000/- രൂപ |
ജനറൽ നഴ്സിംഗ് ആന്‍റ് മിഡ് വൈഫറി ബിരുദം/ഡിപ്ലോമ (മൂന്ന് വർഷത്തിൽ കുറയാത്ത സർക്കാർ അംഗീകൃത കോഴ്സ്)
|
വെള്ള പേപ്പറിൽ വിശദമായി തയ്യാറാക്കിയ ബയോഡേറ്റ, തസ്തികകൾക്ക് അനുസൃതമായി വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നിശ്ചിത ഫോമിൽ അപേക്ഷ 2022 ഒക്ടോബർ 31–ാം തീയതി വൈകുന്നേരം 5 മണിക്ക് മുൻപ് സെക്രട്ടറി, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കാര്യാലയം, പട്ടം, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം, പിന്‍ - 695004 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ ലഭ്യമാക്കേണ്ടതാണ്. നിശ്ചിത അപേക്ഷ ഫോമിന്‍റെ മാതൃക www.tvmjillapanchayath.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 0471 -2550750, 2440890 ബന്ധപ്പെടാവുന്നതാണ്.
Click here to download the APPLICATION FORM FOR GENERAL NURSING APPRENTICE
© 2017 TVM Jilla Panchayat. All rights reserved | Design by Cliffcreations