OWN-ONLINE പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം 05/06/2020 കുറ്റിച്ചല്‍ പഞ്ചായത്തിലെ മണ്ണാംകോണം സെന്‍ററില്‍ വച്ച്

ജില്ലയിലെ പട്ടികജാതി മേഖലകളിലും, ആദിവാസി ഊരുകളിലും തീരപ്രദേശത്തും ഓണ്‍ലൈന്‍ കഫേ സൗകര്യമൊരുക്കി ജില്ലാ പഞ്ചായത്ത്. OWN-ONLINE പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം 05/06/2020 കുറ്റിച്ചല്‍ പഞ്ചായത്തിലെ മണ്ണാംകോണം സെന്‍ററില്‍ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍വ്വഹിക്കും

ഓണ്‍-ഓണ്‍ലൈന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെമ്പാടും വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം ഒരുക്കാന്‍ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചു. ഇതിനുവേണ്ടി 300 ടെലിവിഷനുകള്‍ വാങ്ങി സാഥാപിക്കുവാനും തീരുമാനമായി. ഇന്ന് ചേര്‍ന്ന ജില്ലാതല യോഗമാണ് ജില്ലയിലെ ആകെയുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തത്. ജില്ലയില്‍ 73 ഗ്രമാപഞ്ചായത്തുകളിലായി 8160 കുട്ടികളാണ് നിലവില്‍ ഓണ്‍ലൈന്‍ സൗകര്യം ലഭ്യമാല്ലാത്തതായി ഉള്ളത്. വനമേഖലയില്‍ 266 കുട്ടികളാണ് ഈ സൗകര്യം ഇല്ലാത്തവരായിട്ടുള്ളത്. വനത്തിനകത്ത് സാമൂഹ്യ പഠന കേന്ദ്രങ്ങള്‍, ജില്ലാ പഞ്ചായത്തിലെ വനജ്യോതി സെന്‍ററുകള്‍ , ലൈബ്രറികള്‍ ഉള്‍പ്പെടെ 36 കേന്ദ്രങ്ങളില്‍ റ്റി.വി യും ഡിഷ് ആന്‍റിനയും സജ്ജീകരിക്കും, ജില്ലാ പഞ്ചായത്തിന്‍റെയും ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെയും തുക വിനിയോഗിക്കും. തീരപ്രദേശത്ത് 42 മത്സ്യ ഗ്രാമങ്ങളിലായി 55 മത്സ്യസഹകരണ സംഘങ്ങള്‍ നിലവിലുണ്ട്. ഈ സൊസൈറ്റികളില്‍ എല്ലാം തന്നെ സ്പോണ്‍സര്‍മാരുടെ സഹായത്തോടുകൂടി റ്റി.വി സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. പട്ടികജാതി സങ്കേതങ്ങളിലെ പൊതുകേന്ദ്രങ്ങളില്‍ സഹകരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനയുടെയും സഹായത്തോടുകൂടി റ്റി.വി. വാങ്ങി നല്‍കും. ഇതിനുവേണ്ടി വലിയതോതില്‍ മൊബൈല്‍ ഫോണുകളും ടി.വിയും ശേഖരിക്കാനുള്ള പദ്ധതി രൂപം നല്‍കി. ശനിയാഴ്ച്ച കൊണ്ട് പഞ്ചായത്ത് തല യോഗങ്ങള്‍ പൂര്‍ത്തിയാക്കും.
ലൈബ്രറികളിലും അംഗന്‍ വാടികളിലും ഈ സൗകര്യം സജ്ജീകരിക്കും , ടിവിയില്ലാത്ത ലൈബ്രറികളിലും അംഗന്‍വാടികളിലും സ്കൂളുകളിലെ കമ്പ്യൂട്ടറുകള്‍/ലാപ്പ്ടോപ്പ് ഉപയോഗിക്കുവാന്‍ തീരുമാനിച്ചു.
ജില്ലയിലെ 15,000-ത്തോളം വരുന്ന ഭിന്നശേഷിക്കാര്‍ക്കും പ്രത്യേകമായി ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ സജ്ജീകരിക്കാനും തീരുമാനിച്ചു. ഇതിനുള്ള ക്ലാസുകള്‍ ആസൂത്രണം ചെയ്യാന്‍ എസ്.എസ്.കെ-യെ ചുമതലപ്പെടുത്തി
ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. വി രഞ്ജിത് അദ്ധ്യക്ഷനായി. ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. വി.കെ മധു യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് പദ്ധതി വിശദീകരിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ. എസ്. സന്തോഷ്കുമാര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ശ്രീ. എസ്.രാജേഷ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ഐ.റ്റി.ഡി.പി അസി. പ്രോജക്റ്റ് ഓഫീസര്‍ ശ്രീ. സുധീര്‍.എസ്.എസ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീ.ജവാദ്, എസ്.എസ്.കെ ഡി.പി.സി ശ്രീ. രത്നകുമാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, എസ്.എസ്.കെ ബി.പി.ഒമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.