സ്ത്രീ ശാക്തീകരണത്തിന് പുതിയ കര്‍മ്മ പദ്ധതി - ലോക ഗിന്നസ് റെക്കോര്‍ഡ്
സമൂഹത്തില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളെ സ്വയം പ്രതിരോധിക്കുവാനും കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനും തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പരിധിയിലുള്ള സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് കരാട്ടെ പരിശീലനം നല്‍കുന്നതിന് നടപ്പാക്കിയ പദ്ധതിയാണ് രക്ഷ. ജില്ലപഞ്ചായത്ത് പരിധിയിലുള്ള 125 സര്‍ക്കാര്‍-എയിഡഡ് സ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂളുകളിലെ പെണ്‍കുട്ടികള്‍ക്കാണ് ഈ പദ്ധതി പ്രകാരം കരാട്ടെ പരിശീലനം നല്‍കിയത്. തിരുവനന്തപുരം കാര്യവട്ടത്തുള്ള ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനം നേടിയ കുട്ടികളുടെ കരാട്ടെ പ്രകടനം ലോക ശ്രദ്ധയാകര്‍ഷിക്കുകയും ഗിന്നസ് റെക്കോര്‍ഡില്‍ സ്ഥാനം പിടിക്കുകയും ചെയ്തു. ആയതു പരിപാടിയിലും കേരളത്തിന്റെ ആദരണീയനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് പങ്കെടുക്കുകയുണ്ടായി.
© 2017 TVM Jilla Panchayat. All rights reserved | Designed by Syntrio