കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ സംയുക്ത യോഗം ചേരുന്നു

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ, കോവിഡ് 19 ന്റെ രണ്ടാം വ്യാപനം തടയുന്നതിന് ആവശ്യമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ  ഊർജ്ജിതപ്പെടുത്തുന്നതിനും പാലിയേറ്റീവ് രോഗികൾക്ക് വാക്സിന് നല്കുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടിയും  ചുവടെ പറയുന്ന തീയതികളിൽ  ബ്ലോക്ക് തിരിച്ച് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട്  അതാത്  ബ്ലോക്കുകളിൽ വെച്ച് യോഗം കൂടുന്നു.

മെയ് 6 ന് പെരുങ്കടവിള, വർക്കല, നെടുമങ്ങാട്, വെള്ളനാട് ബ്ലോക്കുകളിലും മെയ് 7 ന് അതിയന്നൂർ , കിളിമാനൂർ, വാമനപുരം ബ്ലോക്കുകളിലുമാണ് യോഗം കൂടുന്നത്. പ്രസ്തുത യോഗത്തിൽ ബ്ലോക്ക് പഞ്ചായത്തിന്റെയും  ഗ്രാമപഞ്ചായത്തിന്റെയും പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ/ചെയർപേഴ്സൺ, മെഡിക്കൽ ഓഫീസർ, ഹെൽത്ത് സൂപ്പർവൈസർ എന്നിവർ  പങ്കെടുക്കണമെന്നറിയിക്കുന്നു.

അറിയിപ്പുകൾ

View All