നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കോവിഡ് വാർഡ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ, ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള കോവിഡ് വാർഡ് നിയുക്ത നെടുമങ്ങാട് എം.എൽ.എ. അഡ്വ. ജി.ആർ . അനിൽ ഉദ്ഘാടനം ചെയ്തു.

നെടുമങ്ങാട് ആശുപത്രിക്ക് പുറമെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള പേരൂർക്കട, നെയ്യാറ്റിൻകര എന്നീ ജില്ലാ ആശുപത്രികളിലും കോവിഡ് വാർഡുകൾ ആരംഭിക്കുകയും പൂർണ്ണമായും കോവിഡ് ചികിത്സാ ചെലവുകളും ഭക്ഷണവും ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുകയും ചെയ്യും. ഈ ആശുപത്രികളിലേയ്ക്ക് കോവിഡ്-19 ചികിത്സയുടെ ഭാഗമായി ആവശ്യമായ ആന്റിജൻ കിറ്റ്, പി.പി.ഇ കിറ്റ്, തെർമൽ സ്കാനർ ഇവ വാങ്ങി നല്കുകയും വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് അവ എത്തിക്കുകയും ചെയ്യും. മാസ്കുകൾ വാങ്ങുന്നതിലേക്കായി ഒരു ലക്ഷം രൂപ നെടുമങ്ങാട് മുൻസിപ്പാലിറ്റി സംഭാവന ചെയ്യും.

ജില്ലാ പഞ്ചായത്ത് ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വി. ആർ. സലൂജ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. എം. ജലീൽ സ്വാഗതം നിർവ്വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. എസ്. സുനിത, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. വിളപ്പിൽ രാധാകൃഷ്ണൻ, നെടുമങ്ങാട് മുനസിപ്പൽ ചെയർപേഴ്സൺ ശ്രീമതി. പി. എസ്. ശ്രീജ, ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി. എ. മിനി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഡി. രാജേഷ്, നെടുമങ്ങാട് ആശുപത്രി സൂപ്രണ്ട് ഡോ. അഷ്റഫ്, അഡ്വ. ജയദേവൻ തുടങ്ങിയവർ പങ്കെടുത്തു.

അറിയിപ്പുകൾ

View All