എഞ്ചിനീയറിംഗ് (സിവിൽ) - അപ്രന്‍റീസ്സ്ഷിപ്പ്

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്‍റെ 2022-2023 വാർഷിക പദ്ധതിയിലെ പട്ടികജാതി വിഭാഗത്തിലെ അഭ്യസ്ത വിദ്യരായ യുവജനങ്ങൾക്ക് തൊഴിൽ പരിശീലനം എന്ന പദ്ധതി പ്രകാരം എഞ്ചിനീയറിംഗ് ബിരുദം (സിവിൽ)  കോഴ്സ് വിജയിച്ച തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിര താമസക്കാരായ പട്ടികജാതി വിഭാഗത്തിലെ യുവതി-യുവാക്കളിൽ നിന്നും ജില്ലാ പഞ്ചായത്തിലെ എഞ്ചിനീയറിംഗ് വിഭാഗത്തിൽ അപ്രന്‍റീസായി രണ്ടു വർഷത്തേക്ക് നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു.

 

 

വിഭാഗം

ഒഴിവ്

സ്റ്റൈപ്പൻറ്

(പ്രതിമാസം)

യോഗ്യത

എഞ്ചിനീയറിംഗ് (സിവിൽ) ബ്രാഞ്ചിലെ ബിരുദം - അപ്രന്‍റീസ്ഷിപ്പ്

  30

10,000/-രൂപ

എഞ്ചിനീയറിംഗ് സിവിൽ ബ്രാഞ്ചിലെ ബിരുദം

(സർക്കാർ അംഗീകൃത കോഴ്സ്)

 

     വെള്ള പേപ്പറിൽ വിശദമായി തയ്യാറാക്കിയ ബയോഡേറ്റ, തസ്തികകൾക്ക് അനുസൃതമായി വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നിശ്ചിത ഫോമിൽ അപേക്ഷ 2022 ഒക്ടോബർ 31-ാം തീയതി വൈകുന്നേരം 5 മണിക്ക് മുൻപ് സെക്രട്ടറി, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കാര്യാലയം പട്ടം പാലസ് പി.ഒ 695004 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ ലഭ്യമാക്കേണ്ടതാണ്. നിശ്ചിത  അപേക്ഷ ഫോമിന്‍റെ മാതൃക WWW.tvmjillapanchayath.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയത് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 0471 -2550750, 2440890 ബന്ധപ്പെടാവുന്നതാണ്.  

  

Click here to download the APPLICATION FORM ENGINEERING (CIVIL) APPRENTICESHIP

 

 

 

അറിയിപ്പുകൾ

View All