മാനസ

മാനസ

തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്‍റെ കീഴിലുള്ള സ്കൂളുകളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ആത്മവിശ്വാസം പകരുന്നതിനും അവരുടെ സ്വകാര്യ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനും വേണ്‍ി ഫലപ്രദമായ നിലയില്‍ സൗകര്യം ഒരുക്കുന്ന ഒരു പദ്ധതിയാണ് മാനസ. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥിനികളടക്കം ഉപയോഗിക്കാവുന്ന വിധത്തിലുള്ള നിരവധി ടോയിലറ്റ് സൗകര്യങ്ങള്‍, സ്കൂള്‍ ബാഗുകള്‍ അടക്കം സൂക്ഷിക്കാനുള്ള സൗകര്യം, വിശ്രമിക്കാനുളള സൗകര്യം, വസ്ത്രങ്ങള്‍ മാറാനുള്ള സൗകര്യം ഭക്ഷണം കഴിക്കാനും മറ്റുമുള്ള സൗകര്യങ്ങള്‍ തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടുംകൂടിയ കെട്ടിടങ്ങളാണ് മാനസ പദ്ധതിയിലൂടെ നടപ്പിലാക്കിയിട്ടുള്ളത്. ജില്ലയിലെ 26 സ്കൂളുകളില്‍ ഗേള്‍സ് അമ്നിറ്റി സെന്‍റര്‍ നിര്‍മ്മിച്ചു.
ജില്ലാപഞ്ചായത്തിന്‍റെ പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ററി സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ കൂടുതലായി പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നാപ്കിന്‍ വെന്‍ഡിംഗ് ആന്‍റ് ഡി്സ്ട്രോയര്‍ മെഷീന്‍ സ്ഥാപിക്കുനനതിനായി നടപ്പിലാക്കിയ പദ്ധതി. പെണ്‍കുട്ടികളുടെ വ്യ്ക്തി ശുചിത്വവും ആരോഗ്യ സംരക്ഷണവും ഉറപ്പു വരുത്തുന്നതിന് ഏറെ പ്രയോജനം ചെയ്ത പദ്ധതി. പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവദിനങ്ങളിലുണ്‍ാകുന്ന ബുദ്ധിമുട്ട് കുറയ്ക്കുന്നതിനും അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഈ പദ്ധതി കൊണ്‍് സാദ്ധ്യമാണ്. ജില്ലയിലെ 142 വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി ആകെ 150 സെറ്റ് മെഷീന്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും സ്ഥാപിച്ച മെഷീനുകളുടെ പ്രവര്‍ത്തന രീതി അദ്ധ്യാപികമാരെ പരിശീലിപ്പിക്കുകയും ആവശ്യമായ നാപ്കിനുകള്‍ വിതരണം നടത്തുകയും ചെയ്തു.

അറിയിപ്പുകൾ

View All