വയോജന പരിപാലന കേന്ദ്രങ്ങൾ/അഗതി മന്ദിരങ്ങൾ

വയോജന പരിപാലന കേന്ദ്രങ്ങൾ/അഗതി മന്ദിരങ്ങൾ

    സമൂഹത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ടവരുടെയും അഗതികളുടെയും വയോജനങ്ങളുടെയും സംരക്ഷണം, ക്ഷേമം എന്നിവ ഏതൊരു പരിഷ്കൃത സമൂഹത്തിന്റെയും ബാധ്യതയാണ്.  തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വയോജന ക്ഷേമവും അഗതി സംരക്ഷണവും മുൻനിർത്തി 2 വയോജന പരിപാലന കേന്ദ്രങ്ങളും 2 അഗതി മന്ദിരങ്ങളും നടത്തുന്നു.

ആനാട്, അണ്ടൂർക്കോണം വയോജന പരിപാലന കേന്ദ്രങ്ങൾ

    ആയുസ്സ് ദൈർഘ്യത്തിന്റെ വർദ്ധനവും വൈദ്യശാസ്ത്ര പുരോഗതിയും  സമൂഹത്തിൽ വയോജനങ്ങളുടെ എണ്ണം ഗണ്യമായി വർദ്ധിക്കുന്നതിന് കാരണമാകുന്നു. കൂട്ടുകുടംബങ്ങളിൽ നിന്നും അണുകുടുംബങ്ങളിലേയ്ക്കുള്ള മാറ്റവും നഗരവത്ക്കരണവും വയോജനങ്ങളുടെ അനാഥത്വത്തിലേക്ക് വഴിവയ്ക്കുന്ന ഘടകങ്ങളാകുന്നു. അതോടൊപ്പം സാമ്പത്തികവും സാമൂഹ്യവുമായ അരക്ഷിതാവസ്ഥയും അനാരോഗ്യവും കൂടിയാകുമ്പോൾ വയോജനങ്ങളുടെ ജീവിതം ദിരിതപൂർണ്ണമാകുന്നു. ഇതിനൊരു പരിഹാരമെന്നവണ്ണം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരുവനന്തപുരം ജില്ലയിലെ ആനാട്, അണ്ടൂർക്കോണം എന്നവിടങ്ങളിൽ 2017 ൽ രണ്ട് വയോജന സംരക്ഷണ കേന്ദ്രങ്ങൾ ആരംഭിക്കുകയുണ്ടായി. 60 വയസ്സ് കഴിഞ്ഞ അഗതികളായ, സ്ത്രീകൾക്ക് അണ്ടൂർക്കോണത്തും പുരുഷൻമാർക്ക്  ആനാട് ഗ്രാമപഞ്ചായത്തിലും, വയോജന സംരക്ഷണ കേന്ദ്രങ്ങൾ തണലൊരുക്കുന്നു. വയോജനങ്ങലുടെ ക്ഷേമവും സംതൃപ്തതിയും ആരോഗ്യവും മാന്യമായ ജീവിതം ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. സമീകൃതാഹാരം, കൃത്യമായ മെഡിക്കൽ ചെക്കപ്പ്, രോഗ പരിചരണം എന്നിവ ഉറപ്പു വരുത്തും. ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റുും തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സംയുക്തമായി ഏർപ്പെട്ട കരാറിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സെക്രട്ടറി കൺവീനറുമായ അതാത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വാർഡ് മെമ്പർമാർ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എന്നിവരടങ്ങുന്ന മോണിറ്ററിംഗ് സമിതി വയോജന പരിപാലന കേന്ദ്രങ്ങളുടെ പ്രവർത്തനം കൃത്യമായി  മോണിറ്റർ ചെയ്യുകയും നിർദ്ദേശങ്ങൾ നൽകുക.യും ചെയ്യുന്നു.

വെഞ്ഞാറമൂട് ശ്രദ്ധാ ഭവൻ (കെയർഹോം)

    ആതുര ചികിത്സയിലൂടെ മാനസിക വിഗ്വലതകൾ ഭേദമായവരെ ആരോഗ്യകരമായ അന്തരീക്ഷത്തിൽ പുനരധിവസിപ്പിക്കുന്നതിനായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വെഞ്ഞാറമൂട് നടത്തിവരുന്ന സ്ഥാപനമാണ് വെഞ്ഞാറമൂട് കെയർഹോം (ശ്രദ്ധാ ഭവൻ). ജീവിതയാത്രയിൽ മനസ്സിന്റെ താളം തെറ്റിപ്പോയ സഹോദരങ്ങളെ ചികിത്സ പൂർത്തിയായാലും ഒപ്പം കൂട്ടാൻ ഒരു വേള ബന്ധുക്കളും, കുടുംബവും തയ്യാറാകാതെ, സംരക്ഷണത്തിന് ആരും തന്നെ ഇല്ലാത്ത സാഹചര്യത്തിലും അവരുടെ പുനരധിവാസം സമൂഹത്തിൽ വെല്ലുവിളി സൃഷ്ടിക്കാറുണ്ട്. ഇതിന് ഒരു പരിഹാരമായിട്ടാണ് ശ്രദ്ധാ ഭവൻ. പ്രധാനമായും പേരൂർക്കട സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ ചികിത്സയ്ക്ക് ശേഷം പുനരധിവാസയോഗ്യരായ വർക്കാണ് ആശുപത്രി സൂപ്രണ്ടിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഇവിടെ പ്രവേശനം നൽകുന്നത്. അന്തേവാസികളിൽ മാനസിക-സാമൂഹിക മാറ്റങ്ങൾ സൃഷ്ടിക്കുകയും അതിലൂടെ അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയുമാണ് ഉദ്ദേശം. ഇതിനായി വിവിധ തരത്തിലുള്ള തെറാപിക് ടെക്നിക്കുകൾ കെയർഹോമിൽ നടന്നു വരുന്നു.  ഫാം തെറാപ്പി, ഗെയിം തെറാപ്പി, യോഗ തെറാപ്പി വൊക്കേഷണൽ തെറാപ്പി എന്നിവ ഇവയിൽ ഉൾപ്പടുന്നു. എല്ലാ അന്തേവാസികളുടെയും വിവരങ്ങൾ പ്രൊഫഷണൽ സോഷ്യൽ 

വർക്ക് മെത്തേഡിൽ രേഖപ്പടുത്തി അവ പഠനാത്മക രീതിയിൽ സൂക്ഷിക്കുന്നു. ഇതുന്റെ ഫലമായി വിവിധ മേഖലയില വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ച് പുതിയ സംരംഭങ്ങൾ നടത്തി വരുന്ന വെഞ്ഞാറമൂട് കെയർഹോമിൽ തുടങ്ങിയ സംയോജിത മാതൃകാ കൃഷിത്തോട്ടം  ഇത്തരത്തിലൊരു സംരംഭമാണ്. പച്ചക്കറി കൃഷിയോടൊപ്പം മത്സ്യകൃഷി, ഗോശാല, ആട്-കോഴി-വളർത്തൽ എന്നിവ ഉൾപ്പെടുന്ന സംയോജിത മാതൃകാ കൃഷിത്തോട്ടം ഒരുക്കുന്നതിലും അന്തേവാസികളുടെ ശാരീരികവും മാനസികവും ആരോഗ്യവും സംതൃപ്തിയും ഉറപ്പു വരുത്തുന്ന പദ്ധതിയാണ്. ഫാം തെറാപ്പി എന്ന ആശയം പ്രായോഗിക തലത്തിൽ വരുന്നതോടൊപ്പം ഭക്ഷ്യ സ്വയം പര്യാപ്തത എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടു വയ്പ്പ് കൂടിയാണ് സംയോജിത മാതൃകാ കൃഷിത്തോട്ടം. സാമൂഹ്യ നീതി വകുപ്പൽ നി്ന്നുള്ള സാമ്പത്തിക സഹായത്തോടെയാണ് ശ്രദ്ധാ ഹോം പ്രവർത്തിക്കുന്നത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്നേഹം മെഡിക്കൽ പാലിയേറ്റീവ് സൊസൈറ്റിക്കാണ് നടത്തിപ്പ് ചുമതല. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സെക്രട്ടറി കൺവീനറും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർപേഴ്സൺ, ഡിവി,ൻ മെമ്പർ, നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിർന്റ്, വാർഡ് മെമ്പർ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ, സ്നേഹം മെഡിക്കൽ പാലിയേറ്റീവ് സൊസൈറ്റി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ, പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട്, മെന്റൽ ഹെൽത്ത് അതോറിറ്റിയുടെ ഒരു പ്രതിനിധി, ജില്ലാ ജഡ്ജി ചെയർമാനായുള്ള മെന്റൽ ഹെൽത്ത് സൂപ്പർവിഷൻ കമ്മിറ്റി നിശ്ചയിച്ചിരിക്കുന്ന ഒരു പ്രതിനിധി എന്നിവർ അംഗങ്ങളായ മോണിറ്ററിംഗ് കമ്മിറ്റിയാണ് സ്ഥാപനത്തിന്റെ പ്രവർത്തനം വിലയിരുത്തുകയും നിർ്ദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നത്.  

കൊറ്റാമം സാഫല്യം അഗതി മന്ദിരം

    സമൂഹത്തിൽ പ്രത്യേക ശ്രദ്ധയും  പരിചരണവും അർഹിക്കുന്ന വിഭാഗമാണ് ഭിന്നശേഷിക്കാർ. ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിനായി തിരുവനന്തപുരം ജില്ലാപഞ്ചായത്തും കേരള സ്റ്റേറ്റ് വികലാംഗക്ഷേമ കോർപറേഷനും സംയുക്തമായി നടത്തുന്ന കൊറ്റാമം സാഫല്യം അഗതി മന്ദിരം ഭിന്നശേഷിക്കാരും അഗതികളുമായ വയോജനങ്ങളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നു. വികലാംഗക്ഷേമ കോർപറേഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്താണ് അന്തേവാസികളെ പ്രവേശിപ്പിക്കുന്നത്. അന്തോവാസികളുടെ ശാരീരിക, മാനസിക, വൈകാരികവുെ ബൌദ്ധികവുമായ വികാസം ഉറപ്പു വരുത്തുന്നതോടൊപ്പം അവരുടെ ക്രിയാശേഷിയും സമൂഹത്തിന് ഉപയുക്തമാക്കുക എന്ന ധർമ്മം കൂടി നിർവ്വഹിക്കുകയാണ്.

    കേരള വികലാംഗക്ഷേമ കോർപറേഷനും തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സംയുക്ത കരാറിന്റെ അടിസ്ഥാനത്തിലാണ് കൊറ്റാമം സാഫല്യം അഗതിമന്ദിരം പ്രവർത്തിക്കുന്നത്. വികലാംഗക്ഷേമ കോർപറേഷനിൽ നിന്നുള്ള ധനസഹായം ലഭ്യമാകുന്നുണ്ട്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സെക്രട്ടറി കൺവീനറും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർപേഴ്സൺ, വികലാംഗക്ഷേമ കോർപറേഷൻ ചെയർമാൻ, വികലാംഗക്ഷേമ കോർപറേഷൻ മാനേജിംഗ് ഡയറക്ടർ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് മെമ്പർ, സ്നേഹം മെഡിക്കൽ പാലിയേറ്റീവ് സൊസൈറ്റി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ എന്നിവർ മെമ്പർമാരായുള്ള മോണിറ്ററിംഗ് സമിതിയാണ് സ്ഥാപനത്തിന്റെ പ്രവർത്തനം മോണിറ്റർ ചെയ്യുന്നത്.

അറിയിപ്പുകൾ

View All