പൊതു മരാമത്ത് പ്രവൃത്തികൾ

പൊതു മരാമത്ത് പ്രവൃത്തികൾ

ഗേൾസ് അമിനിറ്റി സെന്ററുകൾ (മാനസ)

    തിരുവനന്തപുരം ജില്ലയിലെ 42 ഓളം ഗവൺമെന്റ് സ്കൂളുകളിൽ ആധുനിക സജ്ജീകരണങ്ങളോട് നിർമ്മിച്ച ടോയിലെറ്റുുകൾ പെൺകുട്ടികൾക്ക് വളരെ ഉപകാരപ്രദമായിട്ടുള്ളതാണ്. പ്രസ്തുത സ്ഥലത്ത് കുട്ടികൾക്ക് സ്കൂൾ ബാഗ് വയ്ക്കാനുള്ള സൌകര്യം, ഡ്രസ്സ് മാറാനുള്ള പ്രത്യേകം മുറി, വികലാംഗരായ കുട്ടികൾക്ക് ഹാൻഡ്  റെയിൽ ഉൾപ്പെടെയുള്ള പ്രത്യേക ടോയിലറ്റ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ടി കെട്ടിടത്തിന്റെ ചുറ്റുവട്ടത്ത് നിർമ്മിച്ചിട്ടുള്ള പൂന്തോട്ടം കുട്ടികൾക്ക് നല്ല മാനസിക അന്തരീക്ഷം നൽകുന്നതാണ്.

വഴിയമ്പലങ്ങൾ

    തിരുവനന്തപുരം ജില്ലയിലെ പലയിടത്തും പൊതുജനങ്ങൾക്കും ദീർഘദൂരയാത്ര ചെയ്യുന്നവർക്കും വഴിയാത്രക്കാർക്കുംഉപകാരപ്രദമായ രീതിയിൽ വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും ഫ്രഷ് ആകാനും ഉള്ള സൌകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ശ്മശാനങ്ങൾ

    തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ പെരിങ്ങമ്മല, കല്ലറ എന്നീ ഗ്രാമപഞ്ചായത്തുകളിലെ ആധുനിക രീതിയിലുള്ള ശ്മശാനങ്ങൾ (ശാന്തികുടീരം) ടി സ്ഥലത്തുള്ളവർക്കും തൊട്ടടുത്ത സ്ഥലത്തുള്ളവർക്കും വളരെ ഉപകാരപ്രദമായിട്ടുള്ള താണ്. പ്രകൃതി രമണീയമായ സ്ഥലത്ത് പൂന്തോട്ടം ഉൾപ്പെടെ സജ്ജീകരിച്ചിട്ടുള്ലതും ശവസംസ്കാര ചടങ്ങുകൾക്ക് പ്രത്യേക സൌകര്യം ഏർപ്പെടുത്തിയിട്ടുള്ളതുമാണ്.

സ്റ്റേഡിയങ്ങൾ

    തിരുവനന്തപുരം ജില്ലയിലെ പള്ളിക്കൽ ഹബ്ബ് സ്റ്റേഡിയം, പെരിങ്ങമ്മല ഇൻഡോർ സ്റ്റേഡിയം എന്നിവ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ രണ്ട് വലിയ പ്രോജക്ടുകളാണ്. തിരുവനനന്തപുരം ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലുള്ള യുവജനങ്ങളുടെയും കുട്ടികളുടെയും കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും പ്രാക്ടീസ് ചെയ്യുന്നതിനും കൂടാതെ ജില്ല/സംസ്ഥാന കായികോത്സവങ്ങൾ നടത്തുന്നതിന് വേണ്ടിയും സജ്ജീകരിച്ചിട്ടുള്ലതാണ്.

അറിയിപ്പുകൾ

View All