പ്രാദേശീകാടിസ്ഥാനത്തിൽ ആവശ്യാധിഷ്ഠിതമായും, പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണമില്ലാതെയും മാതൃകാപരമായി കൃഷി ചെയ്ത് അത് മറ്റുള്ളവർക്ക് പകർത്തുന്നതിനുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. നെൽകൃഷി, പുഷ്പകൃഷി, വാഴകൃഷി, കിഴങ്ങുവിളകൾ മുതലായ കൃഷി സ്ഥലത്തിന്റെ അനുയോജ്യ ഉറപ്പാക്കി കൃഷി ചെയ്യുന്നു. ഉൽപാദനോപാധികളായ നടീൽ വസ്തുക്കൾ, വളം, ജൈവ കീടനാശിനികൾ, മഴമറ, പമ്പ് സെറ്റ്, ജൈവവേലി, മൺകയ്യാല, ജലസേചനം മുതലായവയും ആവശ്യാധിഷ്ഠിതമായി അനുവദിച്ച് ടി പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് നൽകുന്നു. ഗ്യാപ്പ് കൃഷിയെക്കുറിച്ചുള്ള പരിശീലനവും ഗുണബോക്താക്കൾക്ക് നൽകുന്നു. കർഷക ഗ്രൂപ്പുകൾ, വ്യക്തികൾ, സഹകരണ സ്ഥപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കുടുംബശ്രീ യൂണിറ്റുുകൾ എനനിവരാണ് ടി പദ്ധതിയുടെ ഗുണഭോക്താക്കൾ.