സമന്വയം

സമന്വയം - പാർശ്വവത്ക്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേയക്ക് എത്തിക്കൽ

സാമൂഹ്യ അംഗീകാരവും തൊഴിലും വരുമാനവും ലഭ്യമാക്കി ട്രാൻസ്ജെന്റർ വിഭാഗത്തിൽപ്പെട്ടവരെ മുഖ്യധാര പ്രവർത്തനങ്ങളിൽ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനു വേണ്ടി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് 'സമന്വയം' - തൊഴിൽ സംരംഭകത്വം. ജില്ലയിൽ ആദ്യമായി ട്രാൻസ്ജെന്റർ വിഭാഗത്തിന്റെ സാമൂഹ്യ ഉന്നമനത്തിനുവേണ്ടിയും പാർശ്വവത്ക്കരിക്കപ്പെട്ട ഈ വിഭാഗത്തിൽപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരുന്നതിനുവേണ്ടിയും തയ്യാറാക്കിയ ഈ പദ്ധതിയിലൂടെ 5 ട്രാൻസ്ജെന്റർ വിഭാഗത്തിൽപ്പെട്ട വരടങ്ങുന്ന ഗ്രൂപ്പിന് കേറ്ററിംഗ് യൂണിറ്റ് തുടങ്ങുന്നതിന് ആവശ്യമായ പരിശീലനം നൽകി പാത്രങ്ങൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ വാങ്ങി നൽകി. ഇതിനായി 2017-18 സാമ്പത്തിക വർഷം 5 ലക്ഷം രൂപ ചെലവഴിച്ചു.

അറിയിപ്പുകൾ

View All