സ്നേഹസപർശം

സ്നേഹസപർശം

2015 ലെ ഭിന്നശേഷി സെൻസസ് പ്രകാരം തിരുവനന്തപുരം ജില്ലയിലെ 2.34% പേർ ഭിന്നശേഷിക്കാരാണ്. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരെ സമൂഹത്തിന്റെ മുപഖ്യധാരയിൽ എത്തിക്കുന്നതിനായി നിരവധി പദ്ധതികൾ ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്നു. ജില്ലയിലെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി 2017-18 സാമ്പത്തിക വർഷത്തിൽ ഒരു സർവ്വേ നടത്തുകയും ആയതുപ്രകാരം കണ്ടെത്തിയ 3298 കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുന്നതിനായി ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകൾ സംയുക്തമായി 50 : 25 : 25 എന്ന ക്രമത്തിൽ തുക വകയിരുത്തി 'സ്നേഹസ്പർശം'പദ്ധതി നടപ്പിലാക്കുകയും ചെയ്തു. ഈ പദ്ധതി പ്രകാരം ഒരു കുട്ടിക്ക് 28,500/- രൂപ പ്രതി വർഷം നൽകുന്നു. പദ്ധതി നടത്തിപ്പിൽ പ്രധാന പങ്ക് വഹിക്കുന്നത് ജില്ലാ പഞ്ചായത്ത് ആണ്. 2017-18 സാമ്പത്തിക വർഷം മുതൽ 2019-20 വരെ അഞ്ചു കോടി എട്ട് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി എഴുനൂറ്റി അൻപതു രൂപ ചെലവഴിച്ചിട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷവും രണ്ട് കോടി രൂപ ഈ പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾ ഉള്ള കുടുംബങ്ങൾക്ക് ജില്ലാ പഞ്ചായത്തിന്റെ ഈ പദ്ധതി പ്രകാരം ലഭിക്കുന്ന ആനുകൂല്യം ഒരു കൈതാങ്ങ് ആയിരിക്കും എന്നത് അഭിമാനകരമാണ്.

അറിയിപ്പുകൾ

View All