സുഭിക്ഷ കേരളം

സുഭിക്ഷ കേരളം

    കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ സാമ്പത്തിക നഷ്ടത്തിൽ നിന്നും തകർച്ചയിൽ നിന്നും കേരളത്തെ രക്ഷിക്കുന്നതിനും സാമ്പത്തിക വളർച്ചയുടെ പാതയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനും ഭക്ഷ്യ ഉത്പാദന വര്ർദ്ധനവിനും സർക്കാർ നടപ്പിലാക്കുന്ന സുഭിക്ഷകേരളം  പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കാർഷിക മേഖലയിൽ 1 കോടി 30 ലക്ഷം രൂപ വകയിരുത്തി സഫല-തരിശുഭൂമി കൃഷി എന്ന പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ടി പദ്ധതി പ്രകാരം ജില്ലയിലെ തരിശുഭൂമിയിൽ നെൽകൃഷി, വാഴ, പച്ചക്കറി, കിഴങ്ങു വിളകൾ എന്നിവ കൃഷി ചെയ്യുന്നു. കൂടാതെ മത്സ്യകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് ജില്ലാ പഞ്ചായത്ത് 3 പദ്ധതികളാണ് നടപ്പിലാക്കിയത്. സുഭിക്ഷകേരളം - കുളങ്ങളിലെ കരിമീൻ കൃഷി, ബയോഫ്ലോക്ക് - മത്സ്യകൃഷി, വീട്ടുവളപ്പിൽ കുളത്തിലെ മത്സ്യകൃഷി.

അറിയിപ്പുകൾ

View All