വനജ്യോതി

വനജ്യോതി

ഒറ്റപ്പെട്ടതും വിദ്യാഭ്യാസപരമായി വളരെയധികം പിന്നോക്കം നില്‍ക്കുന്നതുമായ ട്രൈബല്‍ മേഖലകളിലെ വിദ്യാര്‍ത്ഥികളുടെ പഠന പുരോഗതിക്കായും പഠനത്തിലെ കൊഴിഞ്ഞുപോക്ക് ഒഴിവാക്കുന്നതിനുമായി ജില്ലാപഞ്ചായത്ത് 2017-18 സാമ്പത്തിക വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് 'വനജ്യോതി'- ട്രൈബല്‍ മേഖലയില്‍ രാത്രികാല പഠന ക്ലാസ്സ്. തൊളിക്കോട്, നന്ദിയോട്, പെരിങ്ങമ്മല, അമ്പൂരി, കള്ളിക്കാട്, കുറ്റിച്ചല്‍ എന്നീ ഗ്രാമപഞ്ചായത്തകളിലെ 15 പട്ടികവര്‍ഗ്ഗ സങ്കേതങ്ങളിലായി രാത്രികാല പഠന ക്ലാസ്സ് നടത്തുന്നു.   ഫെസിലിറ്റേറ്റര്‍മാര്‍ക്ക് ഓണറേറിയം, പഠിതാക്കള്‍ക്ക് പഠനോപകരണങ്ങള്‍, ലഘുഭക്ഷണം എന്നിവയ്ക്കായി തുക വകയിരുത്തുന്നു.   ഓരോ വനജ്യോതി പഠന കേന്ദ്രത്തിലും 30 മുതല്‍ 35 വരെ വിദ്യാര്‍ത്ഥികള്‍ക്കു വീതം ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്.   15 കേന്ദ്രങ്ങളിലായി 500ലേറെ വിദ്യാര്‍ത്ഥികളുടെ പഠന പുരോഗതിയ്ക്ക് സഹായകരമായി മാറുന്നതിന് ഈ പദ്ധതിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.   നാളിതുവരെ 35,47,000/- രൂപ ഈ പദ്ധതിയ്ക്കായി ചെലവഴിച്ചിട്ടുണ്ട്.   നടപ്പുസാമ്പത്തിക വര്‍ഷം 20,00,000/- രൂപ ജില്ലാപഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്.

അറിയിപ്പുകൾ

View All