വിദ്യാജ്യോതി

    ഉള്ളടക്കത്തെ ലളിതമായി അവതരിപ്പിച്ചും കഠിനമായ ആശയങ്ങളെ വിദ്യാര്‍ത്ഥികള്‍ക്ക് ഇണങ്ങുംവിധം വ്യാഖ്യാനിച്ചും പരീക്ഷാ കേന്ദ്രീകൃത ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പഠന ബോധന സഹായി അച്ചടിച്ച് എല്ലാ വിദ്യാലയങ്ങളിലും പഠനത്തിന് പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി എത്തിച്ചു. മുഴുവന്‍ കുട്ടികളെയും പഠന നേട്ടത്തിന് ഉടമകളാക്കുക എന്ന ലക്ഷ്യതോടെ തയ്യാറാക്കപ്പെട്ട വിദ്യാജ്യോതി കൈപുസ്തകത്തിലെ പ്രവര്‍ത്തനങ്ങള്‍ ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പവും അധിക സമയം കണ്ടെത്തിയും നല്‍കാവുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്.
    ഓരോ യൂണിറ്റ് കഴിയുമ്പോഴും കുട്ടിയുടെ പഠന പുരോഗതി വിലയിരുത്തി എസ്.എസ്.എല്‍.സി. മാതൃകയിലുള്ള മൂല്യ നിര്‍ണ്ണയ ഉപാധികള്‍ അവലംബിച്ച് പത്താം ക്ലാസ്സില്‍ പഠിക്കുന്ന എല്ലാ കുട്ടികളുടെയും പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് തയ്യാറാക്കിയ പദ്ധതിയാണിത്.ഈ പദ്ധതിയിലൂടെ ജില്ലയുടെ പൊതുപരീക്ഷാ വിജയശതമാനം ഉയര്‍ത്തുന്നതിന് സാധിച്ചു.

അറിയിപ്പുകൾ

View All