സംസ്ഥാനത്തെ മികച്ച ജില്ലാപഞ്ചായത്തിനുള്ള ഗ്രാമസ്വരാജ് പുരസ്കാരം തിരുവനന്തപുő

    2018-19 വര്‍ഷത്തെ സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാപഞ്ചായത്തിനുള്ള ഗ്രാമസ്വരാജ് പുരസ്കാരത്തിന് തിരുവനന്തപുരം ജില്ലാപഞ്ചായത്ത് അര്‍ഹമായി. 2020 ഫെബ്രുവരി 19 ന് വയനാട്  വൈത്തിരിയില്‍ വച്ചു നടന്ന സംസ്ഥാന പഞ്ചായത്ത് ദിനാഘോഷ ചടങ്ങില്‍ ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.ഏ.സി.മൊയ്തീനില്‍ നിന്നും ഗ്രാമസ്വരാജ് പുരസ്കാരവും ക്യാഷ് അവാര്‍ഡും ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.വി.കെ മധുവിന്‍റെ നേതൃത്വത്തിലുള്ള സംഘം  ഏറ്റുവാങ്ങി.
          2017-18 സാമ്പത്തിക വര്‍ഷത്തിലും മികച്ച ജില്ലാപഞ്ചായത്തിനുള്ള ഗ്രാമസ്വരാജ് പുരസ്കാരം തിരുവനന്തപുരം ജില്ലാപഞ്ചായത്തിന് ലഭിച്ചിരുന്നു.   കാര്‍ഷിക-മൃഗസംരക്ഷണ മേഖലയിലും ആരോഗ്യ വിദ്യാഭ്യാസ രംഗത്തും തിരുവനന്തപുരം ജില്ലാപഞ്ചായത്ത് നടപ്പിലാക്കിയ നിരവധി വികസന - ജനക്ഷേമ പദ്ധതികള്‍ മുന്‍നിര്‍ത്തിയാണ് ഈ അവാര്‍ഡ്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ നൂതനവും മാതൃകാപരവുമായ നിരവധി ജനക്ഷേമ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനായി പ്ലാന്‍ ഫണ്‍് പൂര്‍ണ്ണമായും ജില്ലാപഞ്ചായത്ത് വിനിയോഗിച്ചിട്ടുണ്‍്.
    
    ജില്ലയില്‍ സമഗ്ര നെല്‍കൃഷി വികസനം ലക്ഷ്യമാക്കിയുള്ള കേദാരം പദ്ധതി, ജൈവ പച്ചക്കറി  വ്യാപന പദ്ധതിയായ ജൈവ സമൃദ്ധി, മണ്ണ്-ജല സംരക്ഷണ മാതൃകാ പദ്ധതിയായ ജലശ്രീ, ജില്ലയെ സമ്പൂര്‍ണ്ണ വിശപ്പുരഹിത ജില്ലയാക്കി മാറ്റുന്നതിനുള്ള പാഥേയം പദ്ധതി, ശുദ്ധമായ പാല്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ഗ്രീന്‍ മില്‍ക്ക്, മുട്ട, മാംസം എന്നിവയില്‍ സ്വയം പര്യാപ്തതയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഫാമുകളില്‍ ആരംഭിച്ച ഹാച്ചറി യൂണിറ്റ്, തെരുവ് നായ്ക്കളുടെ പ്രജനന നിയന്ത്രണത്തിനായി എ.ബി.സി പ്ലോഗ്രാം, മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്ന സ്നേഹസ്പര്‍ശം, കുഞ്ഞുങ്ങളിലെ ഓട്ടിസം, സെറിബ്രല്‍ പാള്‍സി എന്നീ രോഗാവസ്ഥകള്‍ പരിഹരിക്കുന്നതിനുള്ള ആയൂര്‍വ്വേദ സാന്ത്വന ചികിത്സാ പദ്ധതിയായ സ്നേഹധാര, സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് കരാട്ടെ പരിശീലനം നല്‍കുന്നതും ലോക ഗിന്നസ് റിക്കോര്‍ഡ് പുരസ്കാരം ലഭിച്ചതുമായ രക്ഷാ പദ്ധതി, വിദ്യാര്‍ത്ഥികള്‍ക്ക് യോഗാ പരിശീലനം നല്‍കുന്ന ദിശ പദ്ധതി, ജില്ലയിലെ സ്കൂളുകളില്‍ സിനിമ  നിര്‍മ്മിക്കുന്നതിനും ഫിലിം ആര്‍ക്കൈവ്സുകള്‍ക്ക് രൂപം നല്‍കുന്നതിനുമുള്ള സെല്ലുലോയ്ഡ് പദ്ധതി, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ അമിനിറ്റി സെന്‍റര്‍ നിര്‍മ്മിച്ചു നല്‍കിയ മാനസ പദ്ധതി, പരമ്പരാഗത കൈത്തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ള പട്ടിക ജാതി വനിതകള്‍ക്കുള്ള ധനസഹായം, എന്നീ നൂതന മാതൃകാ പദ്ധതികള്‍ നടപ്പിലാക്കിയത് പരിഗണിച്ചാണ് ഈ അവാര്‍ഡ്.
    2017-18 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ മികച്ച ജില്ലാപഞ്ചായത്തിനുള്ള ദീന്‍ ദയാല്‍ ഉപാധ്യായ സശാക്തീകരണ്‍ ദേശീയ പുരസ്കാരവും തിരുവനന്തപുരം ജില്ലാപഞ്ചായത്തിന് ലഭിച്ചിട്ടുണ്‍്.

അറിയിപ്പുകൾ

View All