ജലശ്രീ

ജലശ്രീ

    തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ പ്രശ്നമായിട്ടുള്ള ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനും ഭൂഗർഭ ജലത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനുമായി മഴവെള്ള സംഭരണത്തിലൂടെ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനുവേണ്ടി ജില്ലാ പഞ്ചായത്ത് രൂപെ നൽകിയ സമ്പൂർണ്ണ ജലസുരക്ഷാ പദ്ധതിയാണ് ജവശ്രീ. ജില്ലയിലെ കുടിവെള്ളം, ജലസേചനം, ശുചിത്വം, കൃഷി, വ്യവസായം, ആവാസ വ്യവസ്ഥകളുടെ നിലനില്പ്, ജലം വേണ്ടിവരുന്ന മറ്റു മേഖലകൾ എന്നിവയ്ക്കെല്ലാം ആവശ്യമായിട്ടുള്ള ജലം സുസ്ഥിരമായി നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് ജലശ്രീ പദ്ധതിക്ക് രൂപം കൊടുത്തിട്ടുള്ളത്. ത്രിതല പഞ്ചായത്തുകളുടെ സമ്പൂർണ്ണ സഹകരണത്തോടെ ജില്ലയിലെ സർക്കാർ, എയിഡഡ്, അൺ എയിഡഡ് മേഖലകളിലെ 840 സ്കൂളുകളിലും ജില്ലാ പഞ്ചായത്ത് പരിധിയൽ വരുന്ന കുടുംബങ്ങൾക്കും കിണർ റീചാർജ്ജിംഗ് നടത്തുന്നതിന് പുറമെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി സംയോജിപ്പിച്ചുകൊണ്ട് തിരുവനന്തപുരം ജില്ലയിലെ മുഴുവൻ കിണറുകളും റീചാർജ്ജ് ചെയ്യുവാനുള്ള പദധതിക്കാണ് രൂപം നൽകിയിട്ടുള്ളത്.

    ജലശ്രീ പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ട് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി ചേർന്ന് ഫാം പോണ്ടുകളുടെ നിർമ്മാണം, മഴവെള്ള സംഭരണത്തിനായി മഴക്കുഴികളുടെ നിർമ്മാണം, പൊതുകുളങ്ങളുടെ നവീകരണം, തടയണകളുടെ നിർമ്മാണം മുതലായ പ്രവൃത്തികൾ നടപ്പിലാക്കി വരുന്നു. 2018-19, 2019-20 സാമ്പത്തിക വർഷത്തിൽ 130 സ്കൂളുകളിലായി ആകെ 134 കിണറുകൾ റീചാർജ്ജ് ചെയ്തിട്ടുണ്ട്. 2016-17 സാമ്പത്തിക വർഷം മുതൽ നാളിതുവരെ 4,52,471 മഴക്കുഴികളും 5777 ഫാം പോണ്ടുകളും ജലശ്രീ പദ്ധതി മുഖേന നിർമ്മിച്ചിട്ടുണ്ട്. കൂടാതെ വ്യക്തിഗത ഗുണഭോക്താക്കളുടെ കിണർ റീചാർജ്ജിംഗുമായി ബന്ധപ്പെട്ട് ജില്ലയിൽ ജനറൽ വിഭാഗത്തിൽ 4000 കിണറുകളും എസ്.സി. വിഭാഗത്തിൽ 450 കിണറുകളും റീചാർജ്ജ് ചെയ്തിട്ടുണ്ട്.

അറിയിപ്പുകൾ

View All