സ്‌നേഹത്തുമ്പി

'സ്‌നേഹത്തുമ്പി' - ബാല സൗഹൃദ ജില്ല പദ്ധതി

          തിരുവനന്തപുരം ജില്ലാ ആസൂത്രണ സമിതയുടെ നേതൃത്വത്തില്‍ ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന 'സ്‌നേഹത്തുമ്പി'- ബാല സൗഹൃദജില്ല എന്ന നൂതന പദ്ധതി സമ്പൂര്‍ണ്ണ ബാല സൗഹൃദ ജില്ല എന്ന ലക്ഷ്യത്തിലേയ്ക്കുള്ള ചുവടു വയ്പ്പാണ്.  മികച്ച ഭാവി തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ബാലാവകാശ സംരക്ഷണത്തിലും കേരളം ഇന്ത്യയില്‍ മുന്നിലാണ്.   ജില്ലയില്‍ ആകെയുള്ള 988 സ്‌കൂളുകളിലായി പന്ത്രണ്ടാം ക്ലാസ്സുവരെ പഠിക്കുന്ന 578075 കുട്ടികളും പുറമെ 3061 അംഗനവാടികളിലെ കുഞ്ഞുങ്ങളും ഉള്‍പ്പെടുന്ന ബാലസമൂഹത്തിന്റെ വിദ്യാഭ്യാസം, ആരോഗ്യം, ബാലാവകാശങ്ങള്‍, കലാകായിക മികവുകള്‍ സംരക്ഷണം, പങ്കാളിത്തം ഇവയെല്ലാം സംയോജിപ്പിച്ച് വികസിപ്പിക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.  ശാരീരിക മാനസിക ബൗദ്ധിക അവകാശങ്ങള്‍ നിറവേറ്റുന്നതിനുള്ള ഭൗതിക സാഹചര്യം പ്രസ്തുത പദ്ധതിയിലൂടെ ഉറപ്പുവരുത്തുന്നു.  ഇതിനായി ആരോഗ്യം, പൊതുവിദ്യാഭ്യാസം, വനിത ശിശു വികസനം, എക്‌സൈസ്, പോലീസ്, തദ്ദേശസ്ഥാപനങ്ങള്‍, എസ്.എസ്.കെ, കുടുംബശ്രീ, സി.ഡി.സി, NISH, ICCONS തുടങ്ങി വിവിധ വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരുന്നു. ജില്ലയിലെ ശുശുക്കളെയും കൗമാരക്കാരെയും വികസിത ലേകരാജ്യങ്ങളിലെ സമാന വിഭാഗക്കാർക്കൊപ്പം എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.  സംസ്ഥാന ഗവണ്‍മെന്റ് വിവിധ വകുപ്പുകളിലൂടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ ശിശുക്ഷേമ പദ്ധതികളുടെ ഏകോപനം ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യമാണ്. ഓരോ തദ്ദേശ ഭരണ സ്ഥാപനവും അവരുടെ പ്രദേശത്തുള്ള എല്ലാ കുട്ടികള്‍ക്കും അതിജീവനത്തിനുള്ള അവകാശം ഉറപ്പാക്കുന്ന സൗകര്യങ്ങള്‍ നല്‍കേണ്ടതും ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രത്യേക പരിഗണന നല്‍കുന്നതിനും പദ്ധതിയിലൂടെ ഉറപ്പു വരുത്തുന്നു.

ലക്ഷ്യങ്ങൾ

  • തിരുവനന്തപുരം ജില്ലയെ ബാലസൌഹൃദ ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായി ജില്ലയിലെ 18 വയസ്സിൽ താഴെയുള്ള കുട്ടികളിലെ ശാരീരികവും മാനസികവും വിദ്യാഭ്യാസപരവും സാമൂഹ്യവും സാംസ്കാരികവുമായ സമഗ്ര വികസനമാണ് ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം.
  • ആരോഗ്യം, പൊതു വിദ്യാഭ്യാസം, വനിതാ ശിശു വികസനം, എക്സൈസ്, പോലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഘടക സ്ഥാപനങ്ങൾ, എസ്.എസ്.കെ, കുടുംബശ്രീ, NISH, ICCONS (Instirute for Communicative & Cognitive Neurosciences), CDC (Child Development Centre) തുടങ്ങി വിവിധ വകുപ്പുകൾ/സ്ഥാപനങ്ങൾ എന്നിവയുടെ കുട്ടികൾക്കായുള്ള വിവിധ പദ്ധതികളുടെ വിവിധ തലങ്ങളിലുള്ള ഏകോപനം ഉറപ്പാക്കുക.
  • കുട്ടികളിലെ പഠനപ്രശ്നങ്ങൾ, വൈകാരിക പ്രശ്നങ്ങൾ, പെരുമാറ്റ പ്രശ്നങ്ങൾ എന്നിവ കണ്ടെത്തി നിരന്തരം ഇടപെടലിലൂടെ പരിഹാരം ഉറപ്പാക്കുക.
  • പഠനത്തിലെ കൊഴിഞ്ഞുപോക്ക് ഒഴിവാക്കുന്നതിനായി ജില്ലയിലെ 73 ഗ്രാമപഞ്ചായത്തിലും ഒരുപോലെ ഇടപെടൽ നടത്തുന്നതിനും പ്രത്യേക പരിഗണന ട്രൈബൽ തീരദേശ  മേഖലകൾക്ക് ഉറപ്പാക്കുന്നതിനും ശ്രമിക്കുക.
  • ആറ് വയസ്സിൽ താഴെയുള്ള കുട്ടികളുടെ ശാരീരിക മാനസിക വൈകാരിക  വികസനം സംബന്ധിച്ച നിർണ്ണയം (Developmental Assessment) അംഗൻവാടികൾ, ആരോഗ്യകേന്ദ്രങ്ങൾ മുഖേന നടത്തുകയും ആവശ്യമെങ്കിൽ ആരോഗ്യ വകുപ്പ് മുഖേന ഇടപെടലുകൾ നടത്തുന്നതിനും.
  • സ്കൂളുകളിൽ നിന്നും കൊഴിഞ്ഞുപോയ കുട്ടികൾ, സ്കൂളുകളിൽ സ്ഥിരമായി ഹാജരാകാത്ത കുട്ടികൾ എന്നിവരുടെ ലിസ്റ്റ് സ്കൂളുകളിൽ നിന്നും ശേഖരിച്ച പോലീസ് വകുപ്പിന്റെ സഹകരണത്തോടെ എന്താണ് അവരുടെ പ്രശ്നങ്ങൾ എന്നത് കണ്ടെത്തി പരിഹരിച്ച് മുഖ്യ ധാരയിൽ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുക. ആയതിന് പോലീസ് വകുപ്പിന്റെ HOPE പദ്ധതി മാതൃകയാക്കാ വുന്നതാണ്.
  • ട്രൈബൽ മേഖലയിലും തീരദേശമേഖലയിലും 100 കൊഴിഞ്ഞു പോക്ക് ഒഴിവാക്കുന്നതിന് ഓരോ സെറ്റിൽമെന്റ് മത്സ്യഗ്രാമങ്ങൾ എന്നിവ കേന്ദ്രീകരിച്ച് കൃത്യമായ ആസൂത്രണം നടത്തുന്നതിനും എസ്.എസ്.കെ, എസ്.റ്റി, എസ്.സി. ഫിഷറീസ് എന്നീ വകുപ്പകളുടെ പ്രവർത്തനങ്ങളുമായി ഏകോപിപ്പിച്ച് തുടർ വിദ്യാഭ്യാസത്തിന് ആവശ്യമായ സൌകര്യങ്ങൾ ഒരുക്കുക.
  • കുട്ടികളുടെ പഠന പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനായി പ്രൈമറി ടീച്ചർമാർക്ക് ട്രയിനിംഗ് നൽകി സ്കൂൾ തലത്തിൽ പേരന്റൽ എജ്യൂക്കേഷൻ നൽകുക.
  • കുട്ടികളുടെ കായികമായ വികസനത്തിന് ആവശ്യമായ പ്രവർത്തനങ്ങൾ എല്ലാ സ്കൂളുകളിലും നടപ്പിലാക്കുക.
  • കുട്ടികളുടെ സർഗ്ഗവാസനകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുള്ള പ്രർത്തനങ്ങൾ നടത്തുക.
  • കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ബോധവത്ക്കരണമുൾപ്പെടെ നടപ്പിലാക്കുക.
  • വായനയിലേയ്ക്ക് കുട്ടികളെ ആകർഷിക്കാനുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകണം.
  • മികച്ച രക്ഷകർതൃത്വം - ഒരു മികച്ച തലമുറയെ വാർത്തെടുക്കുന്നതിന് അവർ പരിപാലിക്കപ്പെടുന്ന സാഹചര്യങ്ങളും മെച്ചപ്പെടുത്തേണ്ടതുണ്ട്. അതിനായി ഓരോ വീട്ടിലേയും പേരന്റിംഗ് ശൈലിയിൽ ബോധപൂർവ്വമായ ഇടപെടലുകൾ ഉണ്ടാകേണ്ടിയിരിക്കുന്നു.
  • ജീവിത ശൈലീ രേഗങ്ങളെ പ്രതിരോധിക്കുന്നതിനായി ആഹാരക്രമം, വ്യായാമം എന്നിവ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ.
  • പ്രഥമ ശുശ്രൂഷ പരിശിലനവും ജീവൻ രക്ഷാ പരിശിലനവും നൽകുക.
  • കൌമാര വിദ്യാഭ്യാസം നൽകൽ.
  • നവമാധ്യമങ്ങളുടെ ആരോഗ്യകരമായ ഉപയോഗത്തെക്കുറിച്ച് ബോധവത്ക്കരണം നൽകൽ.
  • ജീവിത നൈപുണി വികസന പരിശീലനം.
  • കുട്ടികൾക്കെതിരായുള്ള അതിക്രമം തടയുക (ശാരീരികം, മാനസികം, വൈകാരികം, അവഗണന ഉൾപ്പെടെ)

ഭിന്നശേഷിക്കാരായ കുട്ടികൾക്കായി

          ഭിന്നശേഷിക്കാരായ കുട്ടികളെ നേരത്തെ തന്നെ അംഗൻവാടികൾ, ആരോഗ്യ കേന്ദ്രങ്ങൾ മുഖേന കണ്ടെത്തി ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രർത്തനങ്ങൾ.

Strategy(തന്ത്രങ്ങൾ)

  • ആരോഗ്യ കാര്യങ്ങളിൽ കുട്ടികളുടെ ശ്രദ്ധ ഉറപ്പു വരുത്തുന്നതിനായി ഹെൽത്ത് എജ്യൂക്കേഷൻ ക്യാമ്പയിൻ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടത്തണം. ഇതിലേയ്ക്കായി ആരോഗ്യ വകുപ്പിന്റെയും ICCONS, CDC, DEIC എന്നിവിടങ്ങളിലെ വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തുകയും  പ്രചാരണത്തിനായി ലഘു രേഖകളും മറ്റു മാർഗ്ഗങ്ങളും  പയോഗിക്കാവുന്നതാണ്.
  • കുട്ടികളിലെ പഠന പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനായി പ്രൈമറി ടീച്ചർമാർക്ക് ട്രയിനിംഗ് നൽകി സ്കൂൾ തലത്തിൽ പേരന്റൽ എജ്യൂക്കേഷൻ നൽകുക.  (ICCONS, CDC, DEIC) ജില്ലയിലെ ഓട്ടിസം ബാധിച്ച ഭിന്നശേഷിക്കാരായ കുട്ടികളെ അംഗൻവാടികൾ/ആരോഗ്യ കേന്ദ്രങ്ങൾ മുഖേന കണ്ടുപിടിക്കുക. കുട്ടികളുടെ രക്ഷിതാക്കൾ/ അംഗൻവാടി ടീച്ചേഴ്സ് എന്നിവർക്ക് ഓട്ടിസത്തെക്കുറിച്ചുള്ള ബോധവത്ക്കരണം  ICCONS -മായി സഹകരിച്ച് നൽകുക.
  • ബേസിക് പേരന്റിംഗ് സംബന്ധിച്ച് രക്ഷകർത്താക്കൾക്കുള്ള നിർദ്ദേശങ്ങൾ എല്ലാ കുട്ടികൾക്കും പ്രിന്റ് ചെയ്തു നൽകുക. പ്രശ്നങ്ങൾ ഉണ്ടെന്ന് സംശയിക്കുന്ന കുട്ടികളെ തൊട്ടടുത്തുള്ള പി.എച്ച്.സിയിലെ മെഡിക്കൽ ഓഫീസറെ എല്ലാ ബുധനാഴ്ചകളിലും കാണാവുന്നതാണ്. ജില്ലയിലെ 73 RBSK നഴ്സുമാരുടെ സേവനം ഈ ദിവസങ്ങളിൽ PHC യിൽ ലഭ്യമാക്കേണ്ടതാണ്.
  • ജെന്റർ സെൻസിറ്റൈസേഷൻ: സ്കൂൾ കൌൺസിലേഴ്സിന് ജെന്റർ സെൻസിറ്റൈസേഷനെക്കുറിച്ച് ട്രയിനിംഗ് നൽകണം. സ്മാർട്ട് 40, ORC എന്നിവയ്ക്കുവേണ്ടി തയ്യാറാക്കിയ മോഡ്യൂൾ ഇതിനായി പ്രയോജനപ്പെടുത്താവുന്നതാണ്.
  • കുട്ടികളിലെ ശാരീരിക മാനസിക വൈകാരികപ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിന് ആവശ്യമായ പരിശിലനം നൽകുന്നതിലേയ്ക്കായി ഏകദിന ശില്പശാലകൾ, കൌൺസിലർമാർ, നഴ്സുമാർ, അദ്ധ്യാപകർ എന്നിവർക്ക് നൽകേണ്ടതാണ്. കുട്ടികളിലെ പഠന പെരുമാറ്റ വൈകല്യങ്ങൾ നേരത്തേ കണ്ടെത്തുന്നതിന് ഇത് സഹായകരമാകും. (വനിതാ ശിശുക്ഷേമ വകുപ്പിലെ കൌൺസിലർമാർ, ജില്ലാ പഞ്ചായത്ത് മുഖേന നിയമിച്ചിട്ടുള്ള കൌണസിലർമാർ, ആർ.ബി.എസ്.കെ. നഴ്സുമാർ, എൻ.എച്ച്.എം. കൌൺസിലർമാർ തുടങ്ങി ഇതുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കും പ്രസ്തുത പരിശീലനം ആരോഗ്യ വകുപ്പ് ICCONS, CDC, IAP എന്നിവയിലെ വിദഗ്ധരുടെ സേവനം ലഭ്യമാക്കേണ്ടതാണ്.
  • സ്കൂളുകളിൽ കുട്ടികളുടെ കൊഴിഞ്ഞുപോക്ക്, കുട്ടികൾ സ്കൂളുകളിൽ എത്താതിരിക്കുന്നത് തുടങ്ങിയവ കണ്ടെത്തുന്നതിനായി അദ്ധ്യാപകർ, പോലീസ്, എക്സൈസ്, കുടുംബശ്രീ, കൌൺസിലർമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, കുട്ടികളുടെ പ്രതിനിധികൾ എന്നിവരങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കുകയും ഇവരുടെ പ്രവർത്തനങ്ങൾ കൃത്യമായി ജില്ലാ തലത്തിൽ നിരീക്ഷിക്കുകയും ചെയ്യേണ്ടതാണ്.
  • വാർഡ്തലം മുതൽ ജില്ലാതലം വരെ കുട്ടികളുടെ പാർലമെന്റ് നടപ്പിലാക്കുന്നതിനായി ബാലസഭകൾ എല്ലാ ഗ്രാമപഞ്ചായത്തുകളിലും സംഘടിപ്പിക്കുന്നതിനും എല്ലാ മൂന്ന് മാസത്തിലൊരിക്കൽ ബാലസഭകൾ നിർബന്ധമായും കൂടുകയും ചെയ്യേണ്ടതാണ്.
  • കുട്ടികളിലെ അവകാശങ്ങൾ, സംരക്ഷണം എന്നിവ സംബന്ധിച്ചുള്ള പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിലേയ്ക്കായി ഐ.ഇ.സി. പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. ഇതിലേയ്ക്കായി ചൈൽഡ് ലൈൻ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ, സ്റ്റേറ്റ് ന്യൂട്രീഷൻ ബ്യൂറോയുടെ ജില്ലാ നോഡൽ ഓഫീസർ, എക്സൈസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ. ഒരു ഡോക്ടർ എന്നിവരടങ്ങിയ കമ്മിറ്റി രൂപീകരിക്കേണ്ടതാണ്.
  • ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഉപകരണങ്ങൾ വാങ്ങുന്നതിനും ജില്ലാ പഞ്ചായത്തിന്റെ സ്നേഹധാര പദ്ധതിയുമായി സംയോജിപ്പിച്ച് ആയൂർവ്വേദ ട്രീറ്റ്മെന്റ് നൽകുക.
  • ഭിന്നശേഷിക്കാരായ കുട്ടികളുടെ കലോത്സവം എസ്.എസ്.കെയുമായി സംയോജിപ്പിച്ച് നടപ്പിലാക്കുക.
  • ഭിന്നശേഷിക്കാരായ കുട്ടികൾ ഉള്ള എല്ലാ സ്കൂളുകളിലും റിസോഴ്സ് ടീച്ചേഴ്സിന്റെ സഹായം ലഭ്യമാക്കുക.
  • ഭിന്നശേഷിക്കാരായ കുട്ടികൾ ഉള്ള  സ്കൂളുകളിൽ കേരള കാർഷിക സർവ്വകലാശാലയുമായി ചേർന്ന് ഹോർട്ടികൾച്ചർ തെറാപ്പി നടപ്പിലാക്കുക.

അറിയിപ്പുകൾ

View All