ആശ്വാസ്

ആശ്വാസ്- കാരുണ്യത്തിന്റെ മറ്റൊരു കൈത്താങ്ങ്

                തിരുവനന്തപുരം ജില്ലയിലെഗ്രാമീണമേഖലയിൽ ഡയാലിസിസ്, വൃക്ക -കരൾ  അവയവങ്ങൾ  മാറ്റിവയ്ക്ക്ൽ ശസ്ത ക്രീയ മുതലായവയുമായി ബന്ധപ്പെട്ട   രോഗികൾക്ക്  വേണ്ടിജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന മാതൃകാപരമായ  പദ്ധതിയാണ് ആശ്വാസ്. ജീവിതശൈലീരോഗങ്ങൾക്കടിമപ്പെട്ട് ഗുരുതരമായ രോഗാവസ്ഥയെ നേരിടുന്ന രോഗികൾ ജീവിതത്തിൽകടുത്ത യാതന അനുഭവിക്കന്നവരാണ്എന്നതിനാലും, വൃക്കരോഗം ബാധിച്ച് ഡയാലിസിസ്ചെയ്യേണ്ടിവരുന്ന രോഗികൾക്ക് ഭീമമായ തുക ചെലവാക്കേണ്ടിവരുന്നു.  എന്ന വസ്തുത പരിഗണിച്ചും ഇത്തരക്കാർക്ക് ആശ്വാസം ലഭ്യമാക്കുന്നതിന് വേണ്ടി ആവിഷ്കരിച്ച പദ്ധതിയാണിത്.  ജില്ലയിലെ73 ഗ്രാമപഞ്ചായത്തുകളിലും, നിരവധി  സ്വകാര്യആശുപത്രികളിലും സർക്കാർ ആശുപത്രികളിലുമായി ആയിരത്തിലധികംപേർ ഡയാലിസിസിന് വിധേയമാകുന്നു എന്ന് ഇതിലേയ്ക്കായി നടത്തപ്പെട്ട പ്രാഥമിക പഠനത്തിൽ ബോദ്ധ്യപ്പെട്ടിട്ടുണ്ട്.സർക്കാർ ആശുപത്രികളിൽ ഡയാലിസിസിന്വിധേയമാകുന്നവർക്ക്  സർക്കാരിന്റെ സൌജന്യനിരക്കിൽ അതു സാധിക്കുന്നു എങ്കിലും   സ്വകാര്യആുപത്രികളെ ആശ്രയിക്കുന്നവർക്ക് ഇതിലേയ്ക്കായി  വളരെയധികം സാമ്പത്തിക ചെലവാണ് ഉണ്ടാകുന്നത്. നിലവിൽ ചില സ്ഥലങ്ങളിൽ ഡയാലിസിസിന് രണ്ടായിരം രൂപവരെ ചെലവാക്കേണ്ടി വരുന്നവരുണ്ട് എന്നത് വസ്തുതയാണ്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ജനങ്ങൾക്ക് വരുമാനം നിലച്ചിരിക്കുന്ന സാഹചര്യത്തിൽ മേൽ പറഞ്ഞ രോഗികൾ  കൂടുതൽ പ്രതിസന്ധി നേരിടുകയാണ്. ഇത്തരത്തിൽകഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാനായാണ് മാതൃകാപരമായ കാരുണ്യ പദ്ധതിയുമായിജില്ലാപഞ്ചായത്ത് മുന്നോട്ടു വരുന്നത്.

                ജില്ലാപഞ്ചായത്തിന്റെ 2020-21വാർഷികപദ്ധതിയിൽ ഇതിനായി 2കോടി രൂപ നീക്കിവച്ചിട്ടുണ്ട്. നെടുമങ്ങാട്, നെയ്യാറ്റിൻകര ആശുപത്രികളിൽ നിലവിൽ ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ഡയാലിസിസ് സൌകര്യം നൽകി വരുന്നുണ്ട്.നെടുമങ്ങാട് 11 ഡയാലിസിസ്  യൂണിറ്റും നെയ്യാറ്റിൻകരയിൽ 25 ഡയാലിസിസ്  യൂണിറ്റുമാണ്പ്രവർത്തിച്ചു വരുന്നത്. ഏകദേശം  1420 രൂപയാണ് ഒരു ഡയാലിസിസിന് വേണ്ടി ശരാശരിചെലവാകുന്നത്. ഇവിടങ്ങളിൽ ഡയാലിസിസിന് വിധേയമാകുന്ന രോഗികളിൽ നിന്ന്യഥാക്രമം 500, 600 രൂപ വീതമാണ് ഇപ്പോൾ ഈടാക്കി വരുന്നത്. ആശ്വാസ്  പദ്ധതി നിലവിൽവരുമ്പോൾഇവിടങ്ങളിൽ ഡയാലിസിസിന് വിധേയമാകുന്ന രോഗികൾക്ക് പൂർണ്ണമായുംസൌജന്യമായി ഡയാലിസിസ് നടത്താൻ കഴിയും എന്നതാണ് ഈ പദ്ധതിയുടെ പ്രധാന നേട്ടം.ഒരു ഡയാലിസിസിന് 900 രൂപവീതമായിരിക്കും  ബന്ധപ്പെട്ട ആശുപത്രികൾക്ക്  നൽകുന്നത് എന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഇപ്രകാരം  ആശുപത്രികളിൽ ഡയാലിസിസിന്വിധേയമാകുന്നവരിൽഒരു മാസത്തിൽ  പരമാവധി 5 ഡയാലിസിസിനുള്ള ആനുകൂല്യം ലഭിക്കുന്ന    വിധത്തിലാണ്  ഈ പദ്ധതി നടപ്പിലാക്കുന്നത്.  . ഇത്തരത്തിൽ ഡയാലിസിസ്  ആനുകൂല്യം ലഭ്യമാകുന്ന ഗുണഭോക്താക്കൾക്ക് ഇതിലേയ്ക്ക് വേണ്ടിയുള്ള  പ്രത്യേക ചികിത്സാ കാർഡും മറ്റ് നിർദ്ദേശങ്ങളും ജില്ലാപഞ്ചായത്ത് നൽകുന്നതാണ്.

                സർക്കാർ ജീവനക്കാർ, മൂന്നു ലക്ഷത്തിനുമുകളിൽ വാർഷിക വരുമാനമുള്ളവർ,  കാരുണ്യ പദ്ധതിയിൽനിന്നോ മറ്റു ഇതര സർക്കാർ സഹായമോ ലഭിക്കുന്നവർ മുതലായവരെ ആശ്വാസ് പദ്ധതിയുടെ  ആനുകൂല്യത്തിനായി  പരിഗണിക്കുന്നതല്ല. ആഴ്ചയിൽ രണ്ടും മൂന്നും തവണ ഡയാലിസിസിന് വിധേയമാകേണ്ടി വരുന്ന പാവപ്പെട്ടരോഗികൾക്ക് ഈ പദ്ധതി വലിയൊരു ആശ്വാസമായിരിക്കും.

                ഇതോടൊപ്പം തന്നെ വൃക്കമാറ്റിവയ്ക്കൽശസ്ത്രക്രിയയ്ക്കും കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും വിധേയരായനിർദ്ധനരായ രോഗികൾക്ക് മരുന്നിനും മറ്റു തുടർ ചികിത്സയ്ക്കുമായി  വലിയൊരു തുക കണ്ടെത്തേണ്ടിവരുന്നുണ്ട്. ഈ വിഭാഗത്തിൽ പെട്ട മുഴുവൻ പേർക്കുംജില്ലാപഞ്ചായത്ത് പ്രതിമാസം ആവശ്യമായ മരുന്നുകളും മറ്റ് സഹായങ്ങളും  ജില്ലാപഞ്ചായത്തിന്‍റെസ്നേഹം പാലിയേറ്റീവ് മെഡിക്കൽ സർവ്വീസ് സൊസൈറ്റിയിലൂടെ സൌജന്യമായിലഭ്യമാക്കുന്നതും ഈ പദ്ധതിയുടെ ഭാഗമാണ്.

                ജില്ലാ പഞ്ചായത്തിന്റെ നിലവിലത്തെ ഭരണസമിതി മുൻകാലങ്ങളിൽ ഏറ്റെടുത്ത് നടപ്പിലാക്കി വിവിധ തലങ്ങളിൽ നിന്ന് അംഗീകാരം ലഭിച്ചിട്ടുുള്ള  സാമൂഹ്യ പ്രതിബദ്ധത ലക്ഷ്യമാക്കിയുള്ള പദ്ധതികളിൽ ഏറ്റവും പുതുമയാർന്നതും ജനക്ഷേമപരവുമായ പദ്ധതിയായിരിക്കും ആശ്വാസ് എന്നതിൽ തർക്കമില്ല. സമുഹത്തിലെ കഷ്ടത അനുഭവിക്കുന്ന വിഭാഗങ്ങൾക്ക് ആശ്വാസം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ മുൻകാലങ്ങളിൽ നിരവധി പദ്ധതികൾ നടപ്പിലാക്കി വിജയം  കൈവരിച്ച ആത്മ വിശ്വാസമാണ്  ആശ്വാസ് പദ്ധതിയ്ക്ക്ക്കും  പ്രചോദനമായത്. തീർത്തും അർഹരായ ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത്  സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. മുൻ വർഷങ്ങളിൽ സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയുള്ള നിരവധി പദ്ധതികൾ നടപ്പിലാക്കി മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്ക് മാതൃക കാട്ടിയിട്ടുള്ള തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ഈ പദ്ധതി സംസ്ഥാനത്തെ സാമൂഹിക പുരോഗതിയ്ക്ക് മറ്റ് തദ്ദേശ സ്ഥാപനങ്ങളെ രംഗത്തിറക്കുന്നതിന് പ്രചോദനമായിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല.

അറിയിപ്പുകൾ

View All